സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായ മനോഭാവം വളർത്തിയെടുക്കുന്നത് അനുയോജമായ വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബ് ആസൂത്രണം ചെയ്ത് നടത്തിവരുന്നു. പുത്തൻതോട് മലിനീകരണത്തിനെതിരെ കുട്ടികളുടെ പ്രതിക്ഷേധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ,വിത്തു പേന നിർമ്മാണ പരിശീലനം സംഘടിപ്പിക്കൽ,ഭക്ഷണ രീതിയിലെ നാട്ടറിവുകൾ പരിചയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ആയുർ ഫുഡ് ഫെസ്റ്റ്, വംശനാശം സംഭവിക്കുന്ന നാടൻ വാഴയിനങ്ങളെസംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വാഴക്കൊരു കൂട്ട് പദ്ധതി,നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്നതിനായി നാട്ടുമാഞ്ചോട്ടിൽ പദ്ധതി,വെയ്സ്റ്റു മെറ്റീരിയൽ ഉപയോഗിച്ച് ഉപയോഗയോഗ്യമായ വസ്തുക്കൾ നിർമ്മിക്കൽ എന്നിവയാണ് അവ.

തളിർ കാർഷിക കൂട്ടായ്മ

250 കുട്ടികൾ അംഗങ്ങളായ തളിർ കാർഷിക കൂട്ടായ്മ സജീവമായി കാർഷിക പ്രവർത്തനങ്ങൾനടത്തുന്നു പച്ചക്കറിത്തൈ നിർമാണം, വിവിധയിനം കൃഷിരീതികൾ പരിചയപ്പെടുത്തൽ, ശീതകാല പച്ചക്കറിക്കൃഷി, സ്കൂൾ വളപ്പിലെ കൃഷി, ഓണത്തിന് ഒരു മുറം പച്ചക്കറി എന്നീ പ്രവർത്തനങ്ങൾ തളിർ കൂട്ടായ്മയിലൂടെ എല്ലാ വർഷവും നടത്തപ്പെടുന്നു21ഇനം വ്യത്യസ്തമായ വാഴയിനങ്ങൾ ഈ ക്ലബ്ലിന്റെ നേതൃത്വത്തിൽ പരിപാലിക്കപ്പെടുന്നു വിവിധ മേഖലകളിൽ പ്രശസ്തരായ യുവ കർഷകരും കൃഷി ഓഫീസർമാരും കുട്ടികൾക്ക് നിരന്തരം ക്ലാസ്സുകൾ നൽകുന്നു