സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ ദേശങ്ങൾക്കും ദേശനാമങ്ങൾക്കും പിന്നിൽ ചില ചരിത്രങ്ങളും ചില ഐതിഹ്യങ്ങൾ ഉണ്ടെന്നിരിക്കെ ചേർത്തലയ്ക്കുമുണ്ട് ഇത്തരം  ഒരു സ്ഥലനാമചരിത്രവും ഐതിഹ്യവും .നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടം കടലിനടിയിലായിരുന്ന പ്രദേശമായിരുന്നുവെന്നതിന് വസ്തുനിഷ്ഠമായ തെളിവുകളുണ്ട്. അലയാഴി പിൻവാങ്ങി കരയോടു ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർത്ഥത്തിലാവാം ചേർത്തല എന്ന സ്ഥലനാമമുണ്ടായതെന്ന് കരുതപ്പെടുന്നു.  ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക്‌ ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.കൂടാതെ വില്വമംഗലം എന്ന നമ്പൂതിരി ചേറ് കുളത്തിൽ മുങ്ങിയ ശ്രീകാർത്ത്യായനി ദേവിയെ തലമുടിയിൽ പിടിച്ചു പൊക്കി പ്രതിഷ്ഠിച്ചതിനാൽ ചേർത്തല എന്ന പേര് വന്നു എന്ന് ഐതിഹ്യo.ചേർത്തല എന്ന് ഈ പ്രദേശം   വളരെ പണ്ടുകാലം മുതൽ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യബന്ധത്തിൽ ഏർപ്പെട്ടിരുന്നു . 1581-ൽ പോർട്ടുഗീസ് മിഷണറിമാർ സ്ഥാപിച്ച കേരളത്തിലെ പ്രധാന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി ഈ നഗരത്തിന്റെ തെക്കുഭാഗത്തുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ടിൽ ഗുരുമതക്കാരാൽ സ്ഥാപിതമായതെന്ന് കരുതുന്ന അറവുകാട് ക്ഷേത്രം പ്രധാനപ്പെട്ട മറ്റൊരു ആരാധനാലയമാണ്. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രം ഇവിടെ ആണ് ഉള്ളത്.ഇസ്ലാം മതം ഇവിടെ എത്തിയ കാലമോ അതിന്റെ ചരിത്രമോ വ്യക്തമല്ലെങ്കിലും നാട്ടിലെ പഴമക്കാർ അഭിപ്രായപ്പെടുന്നത്  സമീപസ്ഥലമായ ഒറ്റമശ്ശേരിയിൽ ഉണ്ടായിരുന്ന തുറമുഖപ്രദേശത്തു നിന്നും കുടിയേറിയവരാണ് ഇവിടുത്തെ മുസ്ലീo ജന സമുദായം എന്നാണ് .