സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് വിധേയമായി കൊണ്ടിരുന്ന കുട്ടികൾ ഒന്നര വർഷത്തിനു ശേഷം കഴിഞ്ഞ നവംബർ ഒന്ന് മുതൽ അതായത് 2021 നവംബർ ഒന്നുമുതൽ തിരികെ സ്കൂളിലേക്ക് എത്തി. ആവേശത്തോടെ കൂടി സ്കൂളിൽ എത്തിയ കുട്ടികളെ സ്കൂൾ പ്രവേശന ഉത്സവം നടത്തി വളരെ ആഘോഷപൂർവ്വം വരവേറ്റു. സ്കൂളിലെത്തിയ ആദ്യത്തെ രണ്ടാഴ്ച അവർക്ക് ഉത്സവകാലം ആയിരുന്നു.

കഴിഞ്ഞ ഒന്നര വർഷക്കാലമായി തങ്ങളിലേക്ക് മാത്രമായി ഒതുങ്ങി കൂടിയ കാലം മാറി. എന്നിൽ നിന്നും നമ്മളിലേക്ക് എന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിൽ വിദ്യാലയത്തിലെ അധ്യാപകർ സ്വന്തം അമ്മമാർ എന്ന കണക്കിലെടുത്ത പരിശ്രമ ത്തിൻറെ ഫലമായി കുട്ടികളെ ആദ്യത്തെ ഒരു പ്രതിബന്ധം ഒഴിവാക്കി അവരെ പുതിയ ഒരു ലോകത്തിൽ എത്തിക്കാൻ സാധിച്ചു.

വളരെ മികച്ച രീതിയിൽ അധ്യായനം കൊണ്ടുപോകുവാൻ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ഈ സ്കൂളിൽ കഴിയുന്നു .ഓൺലൈൻ പോരായ്മകൾ നികത്തി അവശ്യം കൈവരിക്കേണ്ട ശേഷികൾ മികവാർന്ന ബോധനത്തിലൂടെ സ്വായത്തമാക്കുവാൻ കുട്ടികളെ അധ്യാപകർ സഹായിച്ചു പോരുന്നു. അങ്ങനെ കുട്ടികൾ തിരികെ സ്കൂളിൽ എത്തി മികവാർന്ന വിദ്യാഭ്യാസം സ്വായത്തമാക്കി കൊണ്ടിരിക്കുന്നു.