സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാത്‍സ് ക്ലബ്ബിന്റെ പ്രവർത്തനം ഉർജ്ജിതമാക്കാൻ എസ് ആർ ജി മീറ്റിംഗിൽ മാത് സ് ക്ലബ്ബിനെ കുറിച്ചും ക്ലബ്ബ് ആക്ടിവിറ്റിയെ കുറിച്ചും ചർച്ച ചെയ്തു രൂപ രേഖ തയ്യാറാക്കുന്നു.

മാത്സ് ക്ലബിൻ്റെ ഉദ്ഘാടനം 2021 സെപ്റ്റംബർ മാസം ഇരുപത്തിയഞ്ചാം തീയതി Dr.ദീപ (Assistant Professor and HOD of VTM NSS college) നിർവഹിച്ചു.നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രസക്തിവ്യക്തമായി അവതരിപ്പിച്ചു.ക്ലബ്ബിന്റെ ലോഗോയും പേരും കുട്ടികൾ തന്നെ കണ്ടെത്താനായി ഒരു മത്സരം നടത്തി. ഇതിൽനിന്ന് MathPiRates ക്ലബ്ബിന്റെ പേരും ലോഗോയും ആയി തിര‍ഞ്ഞെടുത്തു.ക്ലബ്ബിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പേരും ലോഗോയും അവതരിപ്പിച്ചു.

മാത്‍സ് ക്ലബ്ബിലെ കുട്ടികളെ ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു. ഗ്രൂപ്പിലൂടെ എല്ലാ തിങ്കളാഴ്ചയും മാത്‍സ് ക്വിസ് നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.

ഗണിതശാസ്ത്രത്തിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടാനും അവരുടെ സംഭാവനകൾ അറിയുവാനും ആയി ഓരോ ദിവസവും ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ച് ആർട്ടിക്കിൾസ് ഈ ഗ്രൂപ്പിലൂടെ ഷെയർ ചെയ്യുന്നു.

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ വളരെ ക്രിയാത്മക രീതിയിൽ ആചരിച്ചുവരുന്നു.

ക്ലബ്ബിന്റെ ഭാഗമായി നടത്തിയ ചില പ്രധാനപ്പെട്ട ദിവസങ്ങൾ

International day of Maths

മാർച്ച് 14 ന് ഇന്റർനാഷണൽ ഡേ ഓഫ് മാത്‍സ് ആയി സെലിബ്രേറ്റ് ചെയ്യുന്നു. ഗണിതവും ആയി ബന്ധപ്പെട്ട കുട്ടികളുടെ സൃഷ്ടികൾ ക്ലബ്ബിൽ അവതരിപ്പിക്കുന്നു.

പാസ്കൽസ് ഡേ

ജൂൺ 19 - പാസ്കൽസ് ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ ഡിസൈനിങ്ങും പ്രസംഗ മത്സരവും നടത്തി. അങ്ങനെ കുട്ടികൾ പാസ്കൽസ് ട്രയാങ്കിൾ വരയ്ക്കുകയും അതിന്റെ പ്രത്യേകതകൾ പരിചയപ്പെടുകയും ചെയ്തു.

Fibonacci day

എല്ലാ വർഷവും നവംബർ 23 ന് fibonacci day ആചരിക്കുന്നു. ഇതിന്റെ പ്രത്യേകത മനസിലാക്കാൻ ചാറ്റ് പ്രസന്റേഷൻ നടത്തുന്നു

*pie approximation ഡേ*

മാർച്ച് 14 -പൈ approximation ഡേ ആചരിച്ചു. പൈയുടെ വില യെക്കുറിച്ചും പൈയുടെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കാനായി പോസ്റ്റർ ഡിസൈനിങ്ങും ചാർട്ട് അവതരണവും നടത്തി.

ദേശീയ ഗണിത ദിനം

ഡിസംബർ 22 ദേശീയ ഗണിത ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ രാമാനുജനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളെയും ഉൾപ്പെടുത്തി പ്രസംഗം അവതരിപ്പിച്ചു.

മാത്‍സ് ഫെയർ

ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ചാർട്ടുകൾ, മോഡലുകൾ, പ്രൊജക്ടുകൾ എന്നിവയുടെ പ്രദർശനം നടത്തുന്നു.

ഗണിത അസംബ്ലി

ഗണിത പ്രാർത്ഥന ഗാനം, പ്രതിജ്ഞ, വാർത്തകൾ, ഗണിത കവിതകൾ എന്നിവ ഉൾപ്പെടുത്തി ഓരോ മാസവും അസംബ്ലി നടത്തിവരുന്നു.