പ്രകൃതി നമ്മ‍ുടെ അമ്മ

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്രവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതികസുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്
പരിസ്ഥിതി സംരക്ഷിക്കുന്നത് വായൂ മലിനീകരണവും ഹരിതഗൃഹ വാതങ്ങളും കുറയ്ക്കുന്നു. നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിനപ്പെടുത്തുന്നുവോ അത്രയധികം ആഗോളതാപനം തടയുന്നു.
ആഗോളതാപനം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്തം നമ്മൾക്കാണ്.
മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇത് പ്രാധാന്യമർഹിക്കുന്നു, കാരണം ഇത് മനുഷ്യരുടെ ഏക bhavanamanu, മാത്രമല്ല ഇത് വായു, ഭക്ഷണം, മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. പരിസരം ശുചിയാക്കുന്നതിലൂടെ വ്യക്തി ശുചിത്ത്വവും വ്യക്തി ശുചിത്ത്വത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടാകുന്നു

കൃഷ്ണപ്രിയ. N.S
8 B സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം