സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവ വൈവിധ്യം നിലനിർത്തുന്നതിന്റെ ഭാഗമായി പച്ചക്കറി കൃഷി, ഔഷധച്ചെടി ജൈവവൈവിധ്യപാ൪ക്ക് എന്നിവ പരിപാലിക്കുന്നതിനും പരിസ്‌ഥിതി ക്ലബ് അംഗങ്ങൾ ശ്രമിച്ചുവരുന്നു. പരിസ്‌ഥിതി ദിനം (ജൂൺ 5) ഈ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആചരിച്ചു. പരിസ്‌ഥിതി ദിന ക്വിസ്, ഒരു കുട്ടി ഒരു മരം എന്ന പദ്ധതിയ്ക്ക് രൂപം നൽകി. അതിനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അധ്യാപകർ തന്നെ ഈ ബാഗ് തുന്നുന്നതിനു കുട്ടികളെ പരിശീലിപ്പിക്കുന്നു. ബാഗ് മിതമായ വിലയ്ക്ക് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഈ വർഷം ബാഗിനോടൊപ്പം ഫയലും നിർമ്മിച്ച് വിപണനം ചെയ്യുന്നു. കൂടാതെ ഔഷധ തോട്ടം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഔഷധച്ചെടികളുടെ പേര്, അവയുടെ ശാസ്ത്രീയ നാമം, ഉപയോഗം തുടങ്ങിയവ രേഖപ്പെടുത്തിയ ബോ൪ഡും സ്ഥാപിച്ചിട്ടുണ്ട്.