സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ഗണിത ക്ലബ്ബ്/2024-25
| Home | 2025-26 |
പ്രവർത്തനങ്ങൾ
കുട്ടികളിൽ ഗണിത അഭിരുചി ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തിൽ താല്പര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി കൊണ്ടാണ് ക്ലബ്ബ് രൂപീകരിക്കുന്നത്. ഗണിത പസിൽ ,പുസ്തകപരിചയം , ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ , ജോമട്രിക്കൽ ചാർട്ട് നിർമ്മാണം , പസിൽ നിർമ്മാണം , നമ്പർ ചാർട്ട് നിർമാണം , അനുപാതം അനുസരിച്ച് ദേശീയ പതാക നിർമ്മാണം , ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ് ,സെമിനാർ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു .