സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ക്വിസ് ഫോറം
2021 ജൂൺ 19 വായനാ ദിനത്തിൽ എസ്. എം. എച്ച് .എസ് ക്വിസ് ക്ലബ് 'ക്വിസ് ഫോറം 'എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ നിന്നും അറുപത് കുട്ടികൾ അംഗങ്ങളായുള്ള ക്വിസ് ഫോറത്തിൽ കുട്ടികൾ ആനുകാലിക പ്രസക്തമായ ചോദ്യോത്തരങ്ങൾ അനുദിനം പങ്കുവെച്ചു പോരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് മോട്ടിവേഷൻ ടോക്ക് ഈ വർഷം നടത്തി. കുട്ടികളുടെ ആനുകാലിക വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നിരന്തരം ക്വിസ് മത്സരങ്ങൾ നടത്തി പ്രോത്സാഹിപ്പിക്കുന്നു.