സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആവേശപൂക്കളം തീർത്ത് പരി‍‍യാപുരത്തിന്റെ ഒാണാഘോഷം പരിയാപുരം:സെന്റ് മേരീസ് ഹൈസ്കൂൾ വ്യത്യസ്ത പരിപാടികളോടെ ഒാണാഘോഷം നടത്തി. പരീക്ഷാചൂടും ടെൻഷനും മാറ്റിവച്ച് പുത്തനുടുപ്പും നിറ‍ഞ്ഞ സന്തോഷവുമായി സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികൾ ഒാണാഘോഷത്തിനായി ഒത്തുചേർന്നു. പല നിറങ്ങളിലും ഡിസൈനുകളിലുമായി പൂക്കളങ്ങൾ ഒരുക്കി. വടംവലി, ഒാണപ്പാട്ട് തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികൾക്കൊപ്പം അദ്ധ്യാപകരും നിറഞ്ഞ സന്തോഷത്തോടെ ആഘോഷങ്ങളിൾ പൿുചേർന്നു. അദ്ധ്യാപകർ നൽകിയ പായസത്തിന്റെ മധുരം നുകർന്ന് കുട്ടികൾ ഒാണമാഘോഷിച്ചു.