കോവിഡ് പേടിച്ചു ആളുകളൊക്കെയും വീട്ടിൽ കഴിയുന്ന നേരമിത്..
കോവിഡ് നേരിടാൻ മാർഗങ്ങളേറെയും ചൊല്ലിടമേ
ആദ്യമായ് പാലിക്കാം വ്യക്തി ശുചിത്വവും
എല്ലാമേ വൃത്തിയിൽ ചെയ്തിടേണം
കൈകൾ വൃത്തിയായ് കഴുകുന്ന നേരം സോപ്പു പതപ്പിച്ചു കഴുകിടേണം
അല്ലേൽ ലായനി തേച്ചു പിടിപ്പിക്കേണം
പൊതു സ്ഥലങ്ങളിൽ നടക്കുന്ന നേരം തുപ്പാനോ മൂക്കു ചീറ്റാനോ പാടില്ല മാലോകരെ
രോഗം വരാതെ സൂക്ഷിക്കാനായ് നമ്മൾ ഒരു കൈ അകലവും പാലിക്കേണം
കൂട്ടം കൂടി ചെയ്യും കാര്യങ്ങളൊക്കെയും ഇപ്പോൾ നാം ഒഴിവാക്കതന്നെവേണം
ഡോക്ടർമാർ നഴ്സുമാർ പോലീസുകാരൊക്കെ ചെയ്യുന്ന ജോലിയെ വാഴ്ത്തീടേണം
നാടിൻ അധികാരി ചൊല്ലുന്ന നിർദേശമേതുമേ പാലിച്ചിടേണം നമ്മൾ
കോവിടാം മഹാമാരിയെ ഒന്നിച്ചു നിന്നു തുരത്തിടും നാം