സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം. 2

ശുചിത്വം.

എത്രവേഗമാണ് മാസ്ക് നമ്മുടെ ജീവിതഭാഗമായത്?
പക്ഷേ നാം നമ്മോട് ചോദിക്കണം, രോഗപ്രതിരോധത്തിന് ഇത്രമാത്രം മതിയോ എന്ന് ?
പോരാ, പോരാ ശുചിത്വവും വേണം .
അതിനായി നാം ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകണം,
ദിവസവും രണ്ടു തവണ നന്നായി കുളിക്കണം ,
അനാവശ്യമായ യാത്രകൾ ഒഴിവാക്കിടേണം ,
പുറത്തു പോയി വന്നാലോ, കൈകാലുകൾ കഴുകി മാത്രമേ ഉള്ളിൽ പ്രവേശിക്കാവൂ ,
പുറത്തിറങ്ങിയാൽ മാസ്ക് നിർബന്ധമായും ധരിച്ചിടേണം .
മാലിന്യം വലിച്ചെറിയുന്ന ശീലം പൂർണ്ണമായും ഉപേക്ഷിച്ചിടാം ,
എന്തെന്നാൽ ചിലപ്പോൾ നാം വലിച്ചെറിയുന്ന ഒരൊറ്റ മാസ്ക് നൂറു ജീവനെടുത്തേക്കാം .
അതിജീവിക്കാം നമുക്കീ മഹാമാരിയെ
പരിസര ശുചിത്വം , വ്യക്തി ശുചിത്വം ,
സാമൂഹിക അകലം എന്നിവ പാലിച്ചുകൊണ്ട്.
 

ആശിഷ്.എസ്.എസ്.
8 G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത