സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പ്രതീക്ഷയുടെ ലോക്ക്ഡൗൺ കാലം ...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ ലോക്ക്ഡൗൺ കാലം ...

എന്നും കളിച്ചും ചിരിച്ചും നടന്ന നമ്മൾ ഇപ്പോൾ ഒരു തടവറയിലാണ് .... കൊറോണ എന്ന ഭീതിയുടെ തടവറ. സ്നേഹവും നന്മയും നമ്മൾ മറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മറ്റുള്ളവരെ ഉപദ്രവിക്കാനും ദ്രോഹിക്കാനും അറിയാവുന്ന കുറെ മനുഷ്യർ ജീവിച്ചിരുന്ന ഒരു കാലം ... അസുരന്മാർ എന്ന് വിളിക്കാവുന്ന 'മനുഷ്യർ' ... ഇവരിൽ പലരും നന്മയുടെ പാത മറന്നു മറ്റുള്ളവരുടെ തിന്മക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്നു. അങ്ങനെയുള്ള വ്യക്തികൾ അവരുടെ തെറ്റുകൾ മനസിലാകുന്നില്ല ,എന്തുകൊണ്ടെന്നാൽ അത് അവരുടെ നാശത്തിനു തന്നെ കരണമാവുമെന്നു അവർ ചിന്തിക്കുന്നില്ല. ഈ കൊറോണ കാലത്തും എങ്ങനെ ഉള്ളവർ സമൂഹത്തിൽ ഉണ്ട് ... വ്യാജ പ്രചരണങ്ങൾ,നമ്മുടെ രാജ്യം നമുക്കെല്ലാവർക്കും തന്നിരിക്കുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുക ,പ്രതിരോധ മുറകൾ തെറ്റിക്കുക എന്ന് തുടങ്ങി ഒരു വലിയ ലിസ്റ്റുതന്നെയുണ്ട് ഇവർ ചെയ്തു പോകുന്ന പ്രവർത്തികൾ.

സുഹൃത്തുക്കളേ, നമ്മൾ മനുഷ്യർ അല്ല ഈ ലോകത്തിന്റെ അധിപൻ. ഭൂമി എല്ലാ ജീവജാലങ്ങൾക്കും തുല്യ സ്ഥാനമാണ് നൽകിയിരിക്കുന്നത് . അത് നമ്മൾ മറക്കരുത്. ഈ ലോക്കഡോൺ കാലം നമ്മൾ നമ്മുടെ വീട്ടിനുള്ളിൽ മാത്രമാണ് കഴിയുന്നെതെങ്കിലും നന്മയുടെയും സ്നേഹത്തിന്റെയും പാഠം മനസിലാക്കാൻ പറ്റുന്ന ഒരു അവസരമായി നമ്മുക്ക് ഇതിനെ കരുതാം .നമ്മുടെ രാജ്യം മാത്രമല്ല ഈ ലോകത്തെ എല്ലാവരും ഇപ്പോൾ കൊറോണ ഭീതിയിലാണെങ്കിലും ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗവും തന്റെ നാടിന്റെ നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥരും, സർക്കാർ ഉദ്യോഗസ്ഥരും, മറ്റു അനവധി മനുഷ്യ സ്നേഹികളുടെ സേവനങ്ങൾ എല്ലാം അഭിനന്ദനാർഹമാണ്. ഇവർ രാവും പകലും പ്രയത്‌നിക്കുമ്പോൾ നമ്മൾ സാധാരണക്കാർ ലോക്ക്ഡൗൺ എന്ന ആശയം ഉൾക്കൊണ്ട് അത് അനുസരിച്ചു ജീവിക്കുമ്പോൾ അതിലൂടെ പ്രചോദനമാണ് നൽകുന്നത് . എല്ലാവരും മനുഷ്യർ തന്നെയാണ്; പ്രത്യേക കഴിവുള്ള മാന്ത്രികർ അല്ല. അവർക്കും ഒരു കുടുംബവും ജീവിതവുമുണ്ട് ,അത് നമ്മൾ മറക്കരുത്. ഒന്ന് ഓർക്കുമ്പോൾ സന്തോഷിക്കാം - കൊറോണ വൈറസ് നമ്മളെ നല്ല പ്രധിരോധ മുറകൾ പഠിപ്പിച്ചു . വ്യക്തി ശുചിത്വവും സാമൂഹിക അകൽച്ച പാലിക്കുന്നതും എല്ലാവരുടെയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു പാഠമാണ്. ഈ അവധികാലം എല്ലാവരുടെയും ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറും എന്ന് പ്രതീഷിക്കുന്നു.

നമ്മൾ എല്ലാവരും മനസിലാക്കേണ്ട ഒരു സത്യമുണ്ട് - ജീവിതത്തിൽ എല്ലാറ്റിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന നിമിഷം മുതൽ ജീവിതാവസാനം വരെയുള്ള ഓരോ നിമിഷവും മൂല്യാത്മകമാക്കിമാറ്റാൻ നമ്മൾക്ക് സ്നേഹത്തിലൂടെയും നന്മയിലൂടെയും കഴിയും. സ്നേഹത്തിന്റെയും നന്മയുടേയും കരുതലിന്റെയും സുവർണകിരണങ്ങൾ സുവർണ്ണകിരണങ്ങൾ എല്ലാവരുടെയും ജീവിത സഞ്ചാരിയായി മാറട്ടേ !

പ്രണവ്.എസ്
9 :എച് , സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - ലേഖനം