കൂടത്തായി സെൻമേരിസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ജെആർസി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂലൈ ഒന്നാം തീയതി ചൊവ്വാഴ്ച ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട തോമസ് അഗസ്റ്റിൻ സാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർഫാദർ ബിബിൻ ജോസ് ഉദ്ഘാടനം ചെയ്തു. സപര്യ ആയുർവേദ ഹോസ്പിറ്റലിൽ ചീഫ് കൺസൾട്ടന്റ് ഡോ. അഞ്ജന ശാന്തി കൗമാര ആരോഗ്യം ആരോഗ്യകരമായ ഭക്ഷണ ശീലം എന്നീ വിഷയങ്ങളിൽ കുട്ടികളുമായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സോജി തോമസ്, സീഡ് ക്ലബ് കോർഡിനേറ്റർമാരായ തേജസ് രാജ്,വിനീത് കൃഷ്ണൻ അധ്യാപകരായ സുധേഷ് വി,സുമേഷ്,അജിൻ അഗസ്റ്റിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.