എ൯.സി.സി 2017-18

21-6-17 ന് അന്താരാഷ്ട്ര യോഗദിനാചരണം സ്കൂളിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും സ്കൂൾ എൻ. സി. സി യുടെയും നേതൃത്വത്തിൽ നടന്നു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ജി പ്രമോദ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനാ വാരത്തോടനുബന്ധിച്ച് കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയായി ദീർഘകാലം സേവനം ചെയ്യുന്ന ശ്രീ. ടി. എ വാമനൻ സാറിനെ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് എൻ.സി.സി കേഡറ്റുകൾ യോഗ അവതരിപ്പിച്ചു. പരിപാടികൾക്ക് എൻ.സി.സി ചുമതലയുള്ള ഫെർഡി മാസ്റ്റർ, സ്റ്റെജു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.