സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എെടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എെടി ക്ലബ്ബ് (2016-17)

ഈ അധ്യയന വർഷത്തെ ഐടി ക്ലബ്ബ് രൂപീകരണം ജൂൺ 24ന് നടന്നു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഉപദേശകരായ സ്കൂൾ ഐടി കോഡിനേറ്റർ സെബി തോമസ് കെ, ജോ. സ്കൂൾ ഐടി കോഡിനേറ്റർ ഷെൽജി പി. ആർ, മറ്റു ഐടി അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കൺവീനറായി (SSITC) ഫ്രഡറിക് തോമസ് (XB), ജോ. കൺവീനർമാരായി അഭയ് സി ജോൺസൻ (XC), കൃഷ്ണദേവ് വി (X D) എന്നിവരെ തിരഞ്ഞെടുത്തു. 8 എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ ക്ലബ്ബിൽ 56 അംഗങ്ങളാണുള്ളത്. ഹയർ സെക്കന്ററി കെട്ടിടത്തിൽ നിന്ന് ഹൈസ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയ പുതിയ ഐടി ലാബിന്റെ ഉദ്ഘാടനം ജൂൺ 30 ന് ബഹു. മുൻ എം. എൽ. എ, ശ്രീ. പി. എ മാധവനും ആശീർവാദ ശുശ്രൂഷ മറ്റം സെന്റ് തോമസ് ഫൊറോന പള്ളി വികാരി റവ. ഫാ. ഡേവിസ് പനംകുളവും നിർവ്വഹിച്ചു. പരിപാടികളിൽ ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്ലബ്ബ് ലീഡേഴ്സിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാർത്ഥികൾക്ക് വിവിധ ഐടി വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. സ്കൂൾ ഐടി എക്സിബിഷനുമായി ബന്ധപ്പെട്ട് ക്വിസ്, മൾട്ടിമീഡിയ പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, വെബ് പേജ് ഡിസൈനിങ്ങ് എന്നിവയിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി. കുന്ദംകളം ഉപജില്ല ഐടി മേളയിൽ HS വിഭാഗത്തിൽ കൃഷ്ണദേവ് വി, മൾട്ടിമീഡിയ പ്രസന്റേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനവും UP വിഭാഗത്തിൽ അലൻ സി ജോൺസൻ, ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


ഐടി ക്ലബ്ബ് ഉദ്ഘാടനം (2017-18)

2017-'18 അധ്യയന വർഷത്തെ ഐടി ക്ലബ്ബ് രൂപീകരണം ഇന്ന് (20-06-2017 ) നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനത്തിനായുള്ള നിർദ്ദേശങ്ങൾ അധ്യാപകരായ സെബി തോമസ് (SITC), ഷെൽജി പി. ആർ (JSITC), സഞ്ചു തോമസ് (PSITC), ജിൽസി എം. ജെ, ജസ്റ്റിൻ ഇ. വി എന്നിവർ അംഗങ്ങൾക്ക് നൽകി. ഈ വർഷത്തെ ഐടി ക്ലബ്ബ് കൺവീനറായി (SSITC) X D യിലെ അക്ഷയ് സി. എസ് , ജോ. കൺവീനർമാരായി ഷോൺ ടി. എസ് ( X C), നിഖിൽ തോമസ് ( X A) എന്നിവരെയും 10 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ക്ലബ്ബിൽ അറുപത്തിയഞ്ചോളം അംഗങ്ങളാണുള്ളത്. ഹൈടെക്ക് കട്ടിക്കൂട്ടം, വെള്ളിയാഴ്ച്ചയിലെ പരിശീലന ക്ലാസ്സുകൾ തുടങ്ങിയവ ക്ലബ്ബ് അംഗങ്ങളിലെ ലീഡർമാരുടെ നേതൃത്വത്തിൽ നടത്തുന്നതാണ്.

ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചയ്ക്കുള്ള ഒഴിവു സമയത്ത് മൾട്ടിമീഡിയ പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റിംഗ് , മലയാളം ടൈപ്പിംഗ്, വെബ് പേജ് നിർമ്മാണം എന്നിവയിൽ മാറി മാറി പരിശീലനം നൽകി വരുന്നു. പരിശീലനത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണം ലഭിക്കുന്നുണ്ട്.


25-9 -2017 ന് ഐടി ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. തൃശ്ശൂർ സിറ്റി സൈബർ സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഫീസ്റ്റോ ടി ഡി യാണ് ക്ലാസ് നയിച്ചത്. പത്താം ക്ലാസിലെയും, ഐടി ക്ലബ്ബ്, ഹൈടെക് കുട്ടിക്കൂട്ടം എന്നിവയിലെയും വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി, അധ്യാപകരായ സി.ഒ ഫ്ളോറൻസ്, കെ.ഐ സിസിലി, സി.ടി ജോൺസൻ, ലാൽബാബു ഫ്രാൻസിസ്, ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സ്കൂൾ ഐടി കോഡിനേറ്റർ സെബി തോമസ് കെ, ജോയിന്റ് ഐടി കോഡിനേറ്റർ ഷെൽജി പി.ആർ, സ്റ്റുഡന്റ് ഐടി കോഡിനേറ്റർ അക്ഷയ് സി.എസ് എന്നിവർ നേതൃത്വം നൽകി.