സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന അധ്യാപക അവാർഡ് 2018 ലെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായ ശ്രീ തോമസ് മാത്യു സ്കൂളിൻെറ യശസ്സ് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

1998 മുതൽ സ്കൂളിലെ സ്കൌട്ട് മാസ്റ്ററാണ്.ഹിമാലയ വുഡ് ബാഡ്ജ് നേടിയിട്ടുണ്ട്.

2014 മുതൽ ജൂണിയർ റെഡ് ക്രോസ് കോ ഓർഡിനേറ്ററാണ്.പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്ററായും പന്തളം ഉപജില്ലാ പ്രസിഡൻറുമായും പ്രവർത്തിച്ചിട്ടുണ്ട്.

SCERT യുടെ നേതൃത്വത്തിൽ നടത്തുന്ന ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലും DIET,RMSA എന്നിവർ നടത്തുന്ന ജില്ലാ റിസോഴ്സ് ഗ്രൂപ്പിലും പ്രവർത്തിച്ചു വരുന്നു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് SSLC വിജയ ശതമാനം കുറഞ്ഞ പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിനായി പത്തനംതിട്ട ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത സ്കൂളുകളിലെ കുട്ടികൾക്ക് ഹിന്ദി ക്ലാസ് കൈകാര്യം ചെയ്യുന്ന റിസോഴ്സ് പേഴ്സണായിരുന്നു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ശ്രീ.എം.എ.ബേബിയിൽ നിന്ന് പ്രശംസാ പത്രം നേടിയിട്ടുണ്ട്. സ്കൂൾ ലൈബ്രേറിയൻ,SITC,നിയമപാഠം അധ്യാപകൻ,വിമുക്തി ക്ലബ്ബ് കോർഡിനേറ്റർ,പരിസ്ഥിതി ക്ലബ്ബ് കൺവീനർ,റോഡ് സേഫ്റ്റി ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

2015 ൽ സംസ്ഥാന തലത്തിൽ ചോദ്യപേപ്പർ നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.

2017-18 അധ്യയന വർഷത്തിൽ വെണ്ണിക്കുളം ബ്ലോക്ക് റിസോഴ്സ് സെൻററിൽ സി.അർ.സിയായി പ്രവർത്തിച്ചതിൻെറ ഫലമായി അയിരൂർ പഞ്ചായത്തിലെ 18 വിദ്യാലയങ്ങളിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടി.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ ക്രിയാത്മക പങ്ക് പഹിക്കാനായി.

ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി.