സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/വിദ്യാരംഗം-17
• വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.:
വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. 2018-19 വിദ്യാരംഗം പരിപാടികൾക്ക് ജൂൺ 19 വായനാദിനത്തോടെ ആരംഭം കുറിച്ചു. താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിച്ചു. • പി.എൻ.പണിക്കർ അനുസ്മരണം • പുസ്തക പരിചയം • ചാർട്ടുകൾ,പോസ്റ്ററുകൾ,ചിത്രങ്ങൾ തുടങ്ങിയവയുടെ പ്രദർശനം • സാഹിത്യ ക്വിസ്സ് ജൂലൈ - 5 ബഷീർ ദിനം • ബഷീർ അനുസ്മരണം • ബഷീർ കഥാപാത്രങ്ങളുടെ ചിത്രം വരച്ച് പരിചയപ്പെടുത്തൽ