ആളിപ്പടരുന്ന കൊറോണയെന്ന വ്യാധിയും
സമസ്ത ലോകരാജ്യവും വിറച്ചിടുന്നു ഭീതിയാൽ
പിടിച്ചു കെട്ടാൻ ആകുമോ
ഈ മഹാമാരിയെ
നല്ല നാളുകൾ അസ്തമിച്ചീടുന്നു
വർണ വസന്തങ്ങൾ എങ്ങോ മറയുന്നു
സ്വപ്നങ്ങളൊക്കെയും പാഴ്ക്കിനാവാകുന്നു
ഭീകര താണ്ഡവമാടുന്നു .....നാൾക്കുനാൾ
സുഖദം സ്വച്ഛന്ദമാം ജീവിതം മോഹിച്ച ഞാൻ ആസന്നമരണത്തിൻ അമ്പേറ്റ് പിടയുന്നു
എങ്കിലും പ്രതീക്ഷ തൻ തിരിനാളം ജ്വലിക്കുന്നു
കേൾക്കുന്നു ദൂരെയായ് ഒരു പൈതലിൻ ഇളം ചിരി
തളച്ചിടും ഞാൻ നിശ്ചയം
തുരത്തിടും ഈ മഹാവ്യാധിയെ
കൊള കൊളുത്തിടും പ്രതീക്ഷ തൻ
വിളക്കുകൾ ,നമ്മളേവരും ....