സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ എന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സങ്കടം

റോഡിനരികിൽ തല ഉയർത്തി നിൽക്കുന്ന ആഞ്ഞിലി മുത്തശ്ശിയെ ഒന്നു കാണേണ്ടത് തന്നെ .എന്താ ഒരു ഗമ .എല്ലാവർക്കും തണൽ നൽകുന്നു. കിളികൾക്ക് അന്നരം നൽകുന്നു.കൂടൊരുക്കാൻ സ്ഥലം നൽകുന്നു. അന്ന് സ്ക്കൂൾ വിട്ടു വന്നപ്പോൾ ഞാൻ കണ്ടത് വല്ലാതെ ക്ഷീണിച്ച് തലയും താഴ്ത്തി നിൽക്കുന്ന ആഞ്ഞിലി മുത്തശ്ശിയെയാണ്.എന്താ എന്തു പറ്റി? ഞാൻ ചോദിച്ചു. വയ്യ മക്കളേ ഈ പൊടിയും പുകയും കാരണം വല്ലാതെ ശ്വാസം മുട്ടുന്നു.ഞാൻ തളർന്നു.ദിവസം തോറും വാഹനങ്ങൾ കൂടിക്കൂടി വരുന്നു.എനിക്കും സങ്കടം തോന്നി. അന്നാണ് കൊറോണ വൈറസ് വ്യാപനം തടയനായി സമ്പൂർണ ലോക് ഡൗൺപ്രഖ്യാപിച്ചത്. വാഹനങ്ങൾ ഓടാൻ പാടില്ലത്രേ. എനിക്ക് സങ്കടം തോന്നി. സ്ക്കൂൾ അടയ്ക്കുമ്പോൾ പല സ്ഥലങ്ങളും കാണാൻ കൊണ്ടുപോകാമെന്ന് അച്ഛൻ പറഞ്ഞതാണ്. ഇനി അത് നക്കില്ലല്ലോ. അപ്പോഴാണ് എനിക്ക് ആഞ്ഞിലി മുത്തശ്ശിയുടെ കാര്യം ഓർമ വന്നത്. എന്റെ സങ്കടം മാറി. മനുഷ്യരുടെ ശല്യം കാരണം കഷ്ടപ്പെട്ടിരുന്ന എല്ലാ ജയികൾക്കും സന്തോഷമായിക്കാണുമല്ലോ

അനഘ
2 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം