സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ "വൃത്തിയാണ് ശക്തി"

Schoolwiki സംരംഭത്തിൽ നിന്ന്
"വൃത്തിയാണ് ശക്തി"

ഒരിടത്ത് ഒരിടത്ത് ഒരു വീട്ടിൽ അച്ഛനും അമ്മയും രണ്ടു മക്കളും ഉണ്ടായിരുന്നു മക്കളുടെ പേര് അമ്മുവും അപ്പുവും അമ്മു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു അപ്പു വൃത്തിയില്ലാത്ത കുട്ടിയും അമ്മു എന്നും കുളിക്കുകയും പല്ലുതേക്കുക- യും ചെയ്യുമായിരുന്നു എന്നാൽ അപ്പു ആകട്ടെ ചിലപ്പോഴൊക്കെ മാത്രമേ കുളിക്കുകയോ പല്ലു തേക്കുകയും ചെയ്യാറുള്ളൂ അപ്പുവിനെ അച്ഛനും അമ്മയും എത്ര വഴക്കു പറഞ്ഞാലും സ്ഥിതി ഇതുതന്നെ ഒരു ദിവസം അപ്പുവിന് വയറുവേദനയും ശർദിലും തുടങ്ങി അച്ഛനും അമ്മയും അവനെ ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ "അപ്പുവിനോട് പറഞ്ഞു" വൃത്തി ഇല്ലാത്തത് കൊണ്ടാണ് നിനക്ക് ഈ അസുഖം വന്നത് അതുകൊണ്ട് മോൻ എല്ലാദിവസവും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യണം "വൃത്തി ഉണ്ടെങ്കിൽ അസുഖം ഒന്നും വരില്ല കേട്ടോ" എല്ലാദിവസവും വൃത്തിയായി നടക്കാം എന്ന് സമ്മതിച്ചു അവൻ വീട്ടിലേക്ക് മടങ്ങി ഗുണപാഠം "ശുചിത്വം പാലിക്കാം രോഗത്തെ ചെറുക്കാം"

അനന്യ രാജ് J S
3.C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ