സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/Corona കാലത്ത് വീട്ടിൽ ചെറിയൊരു സംഭാഷണം

Schoolwiki സംരംഭത്തിൽ നിന്ന്
Corona കാലത്ത് വീട്ടിൽ ചെറിയൊരു സംഭാഷണം

ഞാൻ: ഉമ്മ ഞാൻ നൂറയുടെ വീട്ടിൽ കളിക്കാൻ പോകുന്നു. ഉമ്മ: ഫാസില നീ എന്താ ഈ പറയുന്നത്? Corona കാരണം ആരും വീട്ടിൽ നിന്ന് പുറത്തു പോകരുത് എന്ന് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് നീ മറന്നോ? ഫാസില: coronaയോ അതെന്താ ഉമ്മ? താത്ത: ഫാസില നീ വാർത്ത ഒന്നും കാണാറില്ലല്ലോ നിനക്ക് എപ്പോഴും ഒരു കൊച്ചുടീവി കണ്ടാൽ മതി. ഉമ്മ: ഫർസാന നീ അവൾക്ക് coronaയെ കുറിച്ച് പറഞ്ഞു കൊടുക്ക്. താത്ത: corona എന്നത് ഒരു മാരകമായ വൈറസ് ആണ്. അത് നമ്മുടെ ശരീരത്തിൽ കയറിയാൽ നമുക്ക് പല അസുഖങ്ങൾ ഉണ്ടാക്കുകയും അത് പിന്നെ ഗുരുതരമായി മരണം വരെ സംഭവിക്കുകയും ചെയ്യാം. ഫാസില: അത് പിന്നെ ഏത് അസുഖം വന്നാലും നമുക്ക് പ്രശ്നം ആണല്ലോ. പിന്നെ അത് ആശുപത്രിയിൽ പോകുമ്പോൾ മാറുകയും ചെയ്യുമല്ലോ. പിന്നെ ഈ അസുഖത്തിനു മാത്രം എന്താ ആരും വീട്ടിൽ നിന്നും പുറത്തു ഇറങ്ങരുതെന്ന് പറയുന്നത്. താത്ത: എല്ലാ അസുഖത്തെയും പോലെ അല്ല corona വൈറസ്. Corona വൈറസിന് എതിരെ മരുന്ന് ഒന്നും കണ്ടു പിടിച്ചിട്ടില്ല. മാത്രവുമല്ല ഈ വൈറസ് ഒരാൾക്കു ബാധിച്ചാൽ അത് പിന്നെ അവരുമായി ഇടപഴകിയവരിലേക്കും, അവരുടെ കൂടെ സഞ്ചരിച്ചവരിലേക്കും, അവരുമായി ഒരുമിച്ചു നിന്ന എല്ലാവരിലേക്കും പകരും.അത് പിന്നെ പടർന്നു പിടിച്ചു സമൂഹത്തിൽ മുഴുവൻ വ്യാപിക്കും. ഉമ്മ: അതെ, ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈന എന്ന രാജ്യത്താണ്. അത് പടർന്നു പിടിച്ചു അവിടെ ഒരുപാടു പേര് മരിച്ചു. അവിടേക്ക് യാത്ര ചെയ്തവരിൽ നിന്നുമാണ് ഇപ്പോൾ ഇതു ലോകത്തെ ഒരുപാട് രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. ഞാൻ: അപ്പോൾ ഇത് തടയാൻ പറ്റില്ലേ താത്ത. താത്ത: പറ്റും. നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു ടവൽ ഉപയോഗിച്ച് വായും മുക്കും പൊത്തുക. എല്ലാവരിൽ നിന്നും അകലം പാലിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. പിന്നെ എന്തെങ്കിലും അത്യാവശ്യത്തിനു പുറത്തു പോകുകയാണെങ്കിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക. നമ്മൾ കൈ രണ്ടും 20 മിനിറ്റ് ഇടവിട്ടു സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. പിന്നെ ഇതിൽ നിന്നെല്ലാം മുക്തി നേടാനാണ് നമ്മുടെ മുഖ്യമന്ത്രി എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം എന്നു പറയുന്നത്. മനസ്സിലായോ നിനക്ക്. ഞാൻ: എനിക്ക് എല്ലാം മനസ്സിലായി ഞാൻ ഇനി എന്തായാലും ഇത് മാറുന്നത് വരെ പുറത്തു പോകില്ല. വീട്ടിൽ തന്നെ ഇരിക്കും. ശുചിത്വവും പാലിക്കും. ഇനി ഇതെല്ലാം എത്രയും പെട്ടെന്ന് മാറി പഴയത് പോലെ നല്ല സന്തോഷദിനങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. താത്ത: അതെ, നമ്മൾ തീർച്ചയായും ഈ coronaയെ അതിജീവിക്കുക തന്നെ ചെയ്യും. ഉമ്മ: അപ്പോൾ രണ്ടു പേരും പോയി സോപ്പ് ഉപയോഗിച്ച് നന്നായി കൈയും മുഖവും കഴുകി വന്നേ ചോറ് കഴിക്കാം. 🔚

ഫാസില & ഫർസാന
2 A & 7 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം