സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/വലിയ വൃക്ഷം

വലിയ വൃക്ഷം

വളരെ കാലം മുമ്പ് ഒരു ഗ്രാമത്തിലെ ഒരു വീടിനു മുന്നിൽ ഒരു വലിയ വൃക്ഷം ഉണ്ടായിരുന്നു, ആ വൃക്ഷത്തിന്റെ ചുവട്ടിൽ മാലിന്യത്തിന് കൂമ്പാരം ആയിരുന്നു. ആ മരത്തിന് സഹിക്കാനാവാതെ വിഷമം ഉണ്ടായിരുന്നു കാരണം മാലിന്യം ആയതോടെ വർഷത്തോടൊപ്പം ആയിരുന്നു കുഞ്ഞുകുരുവി കളും പൂമ്പാറ്റകളും എല്ലാം വൃക്ഷത്തിന് അടുത്തേക്ക് വരാതായി. അതുമാത്രമല്ല അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വാഹനങ്ങളെല്ലാം മാലിന്യങ്ങൾ നിക്ഷേപിച്ചു കൊണ്ടേയിരുന്നു. കുറച്ചു നേരത്തിനു ശേഷം ഒരു കാൽനടയാത്രക്കാരൻ അതുവഴി വാഴപ്പഴം തിന്നുകൊണ്ട് അതിന്റെ തൊലി വലിച്ചെറിയാൻ പോയപ്പോൾ ആ മരം അടുത്തൊരു മാലിന്യം കൊണ്ട് കാണിച്ചു എന്നിട്ടും ആ കാൽനടയാത്രക്കാരൻ വൃക്ഷത്തിന്റെ വികാരങ്ങളെ മനസ്സിലാക്കാതെ തൊലി തറയിലേക്ക് വലിച്ചെറിഞ്ഞു വൃക്ഷം തന്റെ മുൻപത്തെ സുന്ദര ദിനങ്ങൾ ഓർത്തു. മുൻപ് ധാരാളം ശലഭങ്ങളും സുഗന്ധവും പൂക്കളും തേനും കൊണ്ട് നിറഞ്ഞിരുന്നു, എന്നിൽ ധാരാളം ജീവികളും വസിച്ചിരുന്നു ഇപ്പോൾ എന്നെ ആരും ശ്രദ്ധിക്കുന്നില്ല. ആരും എന്റെ അടുത്ത് വരുന്നതേയില്ല, എന്ന തോർത്ത് വൃക്ഷം കരയാൻതുടങ്ങി. അപ്പോഴാണ് രാമു ആ വഴി വന്നത് അവൻ കണ്ടത് ഒരു പ്രശ്നം തലചായ്ച്ച് ശുചിത്വം ഇല്ലാതെ കരഞ്ഞുകൊണ്ട് നിൽക്കുന്നു. ആ കുട്ടി ആ മരത്തിന്റെ ദയനീയമായ നോട്ടം കണ്ട് കാര്യം മനസ്സിലാക്കി ആ സ്ഥലം വൃത്തിയാക്കാൻ തീരുമാനിച്ചു. അങ്ങനെ അവിടെ നിറയെ ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞു🦋. അതുമാത്രമല്ല ആ വൃക്ഷത്തിന് ശിഖരത്തിൽ ഇലകൾ മുളക്കാൻ തുടങ്ങി പല പല നിറങ്ങളിലുള്ള ചിത്രശലഭങ്ങൾ🦋 പാറിപ്പറക്കാൻ തുടങ്ങി. ആ മരം ഒത്തിരി സന്തോഷിച്ചു. മാത്രമല്ല നാട്ടുകാർക്ക് പ്രതിഫലമായി ദിനംതോറും ഫലം നൽകുകയും ചെയ്തു. അതിനുശേഷം ആ ഗ്രാമത്തിൽ ശുചിത്വം മാത്രമേയുള്ളൂ ശുചിത്വം ഇല്ലാതാക്കാൻ നാട്ടുകാർ സമ്മതിക്കുകയില്ല ആയിരുന്നു.⭐️

ആര്യ. ബി
6 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ