സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം വ്യക്തികൾക്കായി

രോഗ പ്രതിരോധം വ്യക്തികൾക്കായി........

ഇന്ന് നാം ജീവിക്കുന്ന ചുറ്റുപാട് വളരെയധികം അന്തരീക്ഷ മലിനീകരണം സംഭവിച്ച സാഹചര്യത്തിലാണ് ... ഈ അവസ്ഥയിൽ ഒരുപാട് സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയും കൂടുതലാണ്.. അപ്പോൾ അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗവും നാം തന്നെ കണ്ടെത്തണം.. അതിന് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ് അതോടൊപ്പം നാം ജീവിക്കുന്ന ചുറ്റുപാടും വീടും പരിസരവും ശുചിത്വമുള്ളതായിരിക്കണം. രോഗ പ്രധിരോധത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ചില മുൻകരുതലുകൾ... 1. ആഹാരത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകണം2. എല്ലാ ദിവസവും നന്നായി കുളിക്കണം.. 3. എല്ലാ ദിവസവും രാവിലെയും രാത്രിയും പല്ലു തേയ്ക്ണം 4.. നഖങ്ങൾ വൃത്തിയാക്കണം.. 5.. നാം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ എപ്പോഴും വൃത്തിയുള്ളതായിരിക്കണം. വ്യക്തി ശുചിത്വം പോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പരിസര ശുചിത്വവും.. പരിസരം വൃത്തിഹീനമാണെങ്കിലും രോഗങ്ങൾ വരാനുള്ള സാധ്യത ഉണ്ട്. അതിനാൽ നമ്മുടെ ശരീരം പോലെ തന്നെ പരിസരവും വ്യത്തിയുള്ളതായിരിക്കണം.. ഇത്രയൊക്കെ ചെയ്തു വന്നാൽ ഒരു പരിധി വരെ നമുക്ക് രോഗം വരുന്നത് തടയാനാകും.. അടുത്തതായി നാം കഴിക്കുന്ന ഭക്ഷണം വൃത്തിയുള്ള തായിരിക്കണം.. ഫാസ്റ്റഫുഡും,ബേക്കറി പലഹാരങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്.. ധാരാളം വെള്ളം കുടിക്കുന്നതും രോഗങ്ങളെ തടയാൻ സഹായിക്കും.. അതു ജനങ്ങളെയും ഭീതിയിലാഴ്ത്തികൊണ്ട് കടന്നു വന്ന ഒരു മഹാ വിപത്താണ് കൊറോണ അഥവാ കോവിഡ്- 19 ഈ ഒരു വൈറസിനെ പ്രതിരോധിക്കാൻ മുൻകരുതലുകൾ അല്ലാതെ വേറൊരു മാർഗ്ഗവും നമ്മളിലില്ല കഴിവതും ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും അകലങ്ങൾ പാലിച്ചും വീട്ടിൽ നിന്നും ആവശ്യത്തിനല്ലാതെ പുറത്തു പോകാതെയും ഈ വൈറസ് പടരുന്നത് നമുക്ക് തടയാനാകും. എല്ലാവരും ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദേശങ്ങൾ പാലിച്ച് ഒരുമിച്ച് നിന്ന് ആ ദുരന്തത്തെ നശിപ്പിക്കുക.ഈ വൈറസ് തടയുന്നതിനായി.തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും തൂവാല കൊണ്ട് മറച്ചു പിടിക്കണം .പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കുക. പുറത്തു പോയി വന്നാലുടൻ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. ഇതൊക്കെയാണ് രോഗ പ്രതിരോധത്തിനായി നമുക്ക് യ്യാൻ കഴിയുന്ന മുൻ കരുതലുകൾ....

സ്വാലിഹ എസ്
3C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം