സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/സ്കൗട്ട്&ഗൈഡ്സ്-17

                              സ്‌കൗട്ട & ഗൈഡ് 
 
ജ‌ൂൺ - 60 സ്‌കൗട്ട‌‌ുകളും 60 ഗൈഡ‌ുകള‌ുമായി 120ക‌ുട്ടികൾ സ്‌കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. 
എല്ലാ ബുധനാഴ്ച്ചയും ക‌ുട്ടികൾക്ക്  പ്രത്യേക പരിശീലനം നൽകിവരുന്ന‌ു.സ്‌ക‌ൂളിലെ പൊത‌ുപരിപാടികളിൽ ക‌ുട്ടികൾ വോളന്റിയേഴ്‌സായി പ്രവർത്തിക്ക‌ുന്ന‌ു.
ജ‌ൂലൈ പതിനാറിനു നടന്ന ക്ലീൻ ഇരട്ടയാർ‍ പദ്ധതിയിൽ സ്‌കൗട്ട് ഗൈഡ് ക‌ുട്ടികള‌ുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.
ആഗസ്റ്റ് 31,സെപ്റ്റംബർ 1,2 തീയതികളിൽ സ്‌കൂളിൽ യൂണിറ്റ് ക്യാമ്പ് നടത്തി.
ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ‌കൗട്ട് ഗൈഡ് ക‌ുട്ടികൾ  ഇരട്ടയാർ ടൗൺ, സ‌്‌ക‌ൂൾ പരിസരം എന്നീ സ്ഥലങ്ങൾ വ‌ൃത്തിയാക്കിക്കൊണ്ട് ശ‌ുചീകരണ 
പ്രവർത്തനത്തിൽ പങ്ക‌ിചേർന്നു. ഒക്ടോബർ ആറിന് കട്ടപ്പന സെന്റ് ജോർജ് സ്‌ക‌ൂളിൽ നടന്ന ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൽ 40 ക‌ുട്ടികൾ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി.