സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/എന്റെ ഗ്രാമം
എന്റെ ഗ്രാമം ഇരട്ടയാറ് ആണ് .
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരട്ടയാർ | |
---|---|
ഗ്രാമം | |
ഇരട്ടയാർ അണക്കെട്ട് | |
ഇരട്ടയാർ
കേരളത്തിലെ സ്ഥാനം | |
Coordinates: 9°47′51″N 77°6′18″E |
Wikimedia | © OpenStreetMap | |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | ഉടുമ്പൻചോല |
• ആകെ | 32.37 ച.കി.മീ.(12.50 ച മൈ) |
(2011) | |
• ആകെ | 19,097 |
• ജനസാന്ദ്രത | 590/ച.കി.മീ.(1,500/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685514 |
ടെലിഫോൺ കോഡ് | 04868 |
അടുത്ത പട്ടണങ്ങൾ | കട്ടപ്പന, നെടുങ്കണ്ടം |
നിയമസഭാ മണ്ഡലം | ഉടുമ്പൻചോല |
വാഹന കോഡ് |
|
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ ഒരു ഗ്രാമമാണ് ഇരട്ടയാർ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരട്ടയാർ ഗ്രാമ പഞ്ചായത്തിന്റെ ഭരണ കേന്ദ്രമാണിത്.
സ്ഥാനം
ഇരട്ടയാർ അണക്കെട്ടിന് 2 കിലോമീറ്റർ തെക്ക് മാറിയാണ് ഇരട്ടയാർ പട്ടണം സ്ഥിതി ചെയ്യുന്നത്. കട്ടപ്പന (5.5 കി.മീ), നെടുങ്കണ്ടം (13 കി.മീ), തങ്കമണി (11 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ.
ജനസംഖ്യാശാസ്ത്രം
2011 ലെ സെൻസസ് പ്രകാരം ഇരട്ടയാറിന്റെ ജനസംഖ്യ 19,097 ആണ്, ഇതിൽ 9,607 പുരുഷന്മാരും 9,490 സ്ത്രീകളും ഉൾപ്പെടുന്നു. ഇരട്ടയാർ വില്ലേജിന് 32.37 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്, ഇതിൽ 4,539 കുടുംബങ്ങൾ താമസിക്കുന്നു.
ഇരട്ടയാർ പഞ്ചായത്ത്
- പ്രധാന ലേഖനം: ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
1971-ൽ ആണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പതിനാല് വാർഡുകളാണ് പഞ്ചായത്തിലുള്ളത്. കിഴക്ക് പാമ്പാടുംപാറ പഞ്ചായത്തും പടിഞ്ഞാറ് കാമാക്ഷി പഞ്ചായത്തും തെക്ക് കട്ടപ്പന നഗരസഭയും വടക്ക് നെടുങ്കണ്ടം പഞ്ചായത്തുമാണ് അതിരുകൾ.
പഞ്ചായത്തിലെ വാർഡുകൾ
വാർഡ് നമ്പർ | വാർഡിന്റെ പേര് |
---|---|
1 | ചെമ്പകപ്പാറ |
2 | ഈട്ടിത്തോപ്പ് |
3 | പള്ളിക്കാനം |
4 | ഇരട്ടയാർ നോർത്ത് |
5 | എഴുകുംവയൽ |
6 | കാറ്റാടിക്കവല |
7 | ഇരട്ടയാർ |
8 | ശാന്തിഗ്രാം സൗത്ത് |
9 | ഉപ്പുകണ്ടം |
10 | തുളസിപ്പാറ |
11 | വാഴവര |
12 | നാലുമുക്ക് |
13 | ശാന്തിഗ്രാം |
14 | ഇടിഞ്ഞമല |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂൾ
- സെന്റ്. തോമസ് അപ്പർ പ്രൈമറി സ്കൂൾ
- സെന്റ്. തോമസ് ലോവർ പ്രൈമറി സ്കൂൾ
- സെന്റ്. തോമസ് നഴ്സറി സ്കൂൾ
പൊതുഗതാഗത സൗകര്യങ്ങൾ
പൊതുഗതാഗത സൗകര്യങ്ങൾ സമീപമുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഇരട്ടയാറിൽ നിന്നും ലഭ്യമാണ്. കട്ടപ്പന, നെടുങ്കണ്ടം, തങ്കമണി, ചെറുതോണി തുടങ്ങിയ നഗരങ്ങളിലേക്ക് കൃത്യമായ ഇടവേളകളിൽ സ്വകാര്യ ബസ് സർവീസുകൾ ലഭ്യമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ആർ.ടി.സി ബസ്സുകളും വിവിധ സ്ഥലങ്ങളിലേക്ക് ലഭ്യമാണ്. നഗരത്തിൽ ഒരു ചെറിയ ബസ് സ്റ്റാൻഡ് ഉണ്ട്, ഇത് കൂടുതലും പ്രദേശവാസികൾ ആണ് ഉപയോഗിക്കുന്നത്.