സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/കേരളപ്പിറവി ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളപ്പിറവി ദിനാഘോഷം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര

'ഓൺലൈൻ' കേരളപ്പിറവി ദിനാഘോഷം ഈ വർഷം തികച്ചും വേറിട്ട ഒരനുഭവമായിരുന്നു. Nov 1 കേരളപ്പിറവി ദിനത്തിൽ വൈകിട്ട് 7.30 ഓടെ ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ കലാലയത്തിന്റെ ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം ആരംഭിച്ചു. വിശിഷ്ടാതിഥിയായി കുട്ടികളുടെ പ്രിയപ്പെട്ട ചെറുകഥാകൃത്തും കവിയുമായ സിപ്പി പള്ളിപ്പുറം മീറ്റിംഗിൽ പങ്കെടുത്തു സ്കൂളിന്റെ കോ. ഓപ്പറേറ്റീവ് മാനേജർ റവ. ഫാ മാത്യു പുന്നക്കുളവും സ്കൂളിന്റെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഷാജി സാറും സ്കൂളിലെ അധ്യാപകരും കുട്ടികളും ആണ് മീറ്റിംഗിൽ പങ്കെടുത്തത്. ഹെഡ്മാസ്റ്റർ ഷാജി സാറിന്റെ നേതൃത്വത്തിൽ [അധ്യക്ഷതയിൽ] യോഗം ആരംഭിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്ന് ശാലു ടീച്ചർ എല്ലാവരെയും മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് റവ. ഫാ മാത്യു പുന്നക്കുളം സംസാരിക്കുകയുണ്ടായി. ശേഷം പ്രിയപ്പെട്ട കഥാകാരന്റെ ഊഴമായിരുന്നു. ഇന്നത്തെ ഈ സാഹചര്യത്തിൽ `കൊറോണ´യ്ക്ക് മുമ്പിൽ എല്ലാറ്റിനെയും അടിയറവുവെച്ച് പേടിച്ചിരിക്കുകയല്ല വേണ്ടതെന്നും ഇതിനപ്പുറം ഒരു ജീവിതമുണ്ടെന്നും സ്ഥാപിച്ചു കുട്ടികളെ ഉന്മേഷ ഭരിതരാക്കുകയാരുന്നു അദ്ദേഹം.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. 16 സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ടുവെന്നും അതിൽ നമ്മുടെ കൊച്ചുകേരളം ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യകേരളത്തിന്റെ 64മത് ജന്മദിനമാണ് നാം ഇപ്പോൾ ആഘോഷിക്കുന്നതെന്നും അതിനുമുമ്പ് `വേറൊരു കേരളം´ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈസൂർ കർണാടകയായി മാറിയതും മദ്രാസ് തമിഴ്നാടായി രൂപം പ്രാപിച്ചതും ഭാഷാടിസ്ഥാനത്തിലാണന്ന് അദ്ദേഹം പ്രസ്താവിച്ചു. 'ഹിസ്റ്ററി ക്ലാസ്സുകളിലേക്ക് ' തിരിച്ചുകൊണ്ടുപോയ സിപ്പി പള്ളിപ്പുറം സാറിന് ശാലു ടീച്ചർ അത്യധികമായി നന്ദി രേഖപ്പെടുത്തി. കേരളപ്പിറവി ദിനത്തിൽ തന്റെ ബാല്യകാല അനുഭവങ്ങൾ കുട്ടികളോട് പറയുകയും അവരിൽ തിരിച്ചറിവുണ്ടാക്കുകയും ചെയ്തതിനൊപ്പം ബാല്യകാലത്തിന്റെ മധുരത്തോടൊപ്പം മലയാള മണ്ണിനെ സ്നേഹിക്കാനുള്ള ഒരു ബോധ്യപ്പെടുത്തലും കൂടി സാർ നൽകുകയുണ്ടായി. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ആശംസകളും വിലയേറിയ നന്ദിയും ഒഴുകിയെത്തി.

പല പുതിയ അറിവുകളും വേറിട്ട അനുഭവങ്ങളും ഈ `ഓൺലൈൻ´ കേരളപ്പിറവി ദിനാഘോഷത്തിൽലൂടെ ലഭിക്കുകയായിരുന്നു. അങ്ങനെ കേരളം മുത്തശ്ശിപട്ടികയിലേക്കും കുതിക്കുകയാണ്, എങ്കിലും മനസ്സിൽ ഒരുപാട് സ്നേഹം മാത്രം.