സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / നല്ല പാഠം ക്ലബ്.

നല്ലപാഠം ക്ലബ്ബിന്റെ വർഷത്തെ പ്രവർത്തനങ്ങൾ


സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൻ കെ ജി ഓൺലൈനായി നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ആന്റണി എം എം, ധന്യ സഖറിയാസ്‌ എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു, ആൻട്രീസ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾ.

എയ്ഡ്സ് ബോധവത്കരണ റാലി


സെൻറ് തോമസ് എ യു പി സ്കൂൾ  നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നാം തിയതി ലോക എയ്ഡ്സ് ദിനത്തിനോടനുബന്ധിച്ച് നിരവധി ബോധവത്കരണ പരിപാടികൾ നടത്തി. എയ്ഡ്സ് ബോധവത്കരണ റാലി, ഫ്ലാഷ് മോബ്, പ്ലക്കാർഡ് നിർമാണ മത്സരം, പോസ്റ്റർ രചന മത്സരം എന്നിവയാണ് സംഘടിപ്പിച്ചത്.കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂളിൻ്റെ സമീപ ടൗൺപ്രദേശങ്ങളിൽ നടത്തിയ  എയ്ഡ്സ് ബോധവത്കരണ റാലിയിൽ കുട്ടികൾ ചുവന്ന ബലൂൺ, പ്ലക്കാർഡുകൾ, പോസ്റ്റർ, ബാനർ എന്നിവ  പ്രദർശിപ്പിച്ചിരുന്നു.തുടർന്ന് സ്കൂൾ മുറ്റത്ത് എയ്ഡ്സ് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു..പോസ്റ്റർ, പ്ലക്കാർഡ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രധാന അധ്യാപകൻ ജോൺസൺ കെ.ജി, അധ്യാപകരായ സി.മിനി ജോസഫ്, ആൻറണി എം.എം, ധന്യ സക്കറിയാസ്, ബിനിഷ റോബിൻ, സി.രാഗിൻ, നൗഫൽ കെ.എം.ജോയിസി ജോർജ്, ക്ലിസ്സീന ഫിലിപ്പ്, സി.അൻസ, റിയ എലിസബത്ത്, അൻസ ജെയിസൺ, നീതു എം.സി തുടങ്ങിയവർ നേതൃത്വം നൽകി.

രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം

മുള്ളൻകൊല്ലി.സെൻ്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലിലെ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന IT@ Home എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലാപ്പ്ടോപ്പ്, പ്രൊജക്റ്റർ, തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ പാഠങ്ങളാണ് പല ദിവസങ്ങളിലായി രക്ഷിതാക്കളെ പഠിപ്പിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ വിദഗ്ധരായ നല്ലപാഠം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. ഈ പാഠ്യ വർഷം  എല്ലാ രക്ഷിതാക്കളും അടിസ്ഥാന വിവര സാങ്കേതിക വിദ്യകളിൽ നൈപുണ്യം ഉള്ളവരാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനധ്യാപകൻ ജോൺസൺ കെ.ജി.പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപിക റാണി.പി.സി.,നല്ലപാഠം വിദ്യാർത്ഥി കോ ഓർഡിനേറ്റേഴ്സ്  അലൻ ഷിജു, ആൻട്രീസ ജോസ്, അധ്യാപക കോ-ഓർഡിനേറ്റേഴ്സ് ആൻറണി എം.എം., ധന്യ സഖറിയാസ്, അധ്യാപകരായ സി.രാഗിൻ ജോർജ്, സി.അൻസ, രക്ഷകർതൃസമിതി പ്രസിഡൻറ് നോബി പള്ളിത്തറ എന്നിവർ നേതൃത്വം നൽകി.