സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / ഇക്കോ ക്ലബ്.
ജൂൺ - 5 പരിസ്ഥിതി ദിനം
ഹെഡ് മാസ്റ്റർ ശ്രീ ജോൺസൺ കെ.ജിയുടെ നേതൃത്വത്തിൽ സ്കൂൾ മാനേജർ ജോസ് തേക്ക നടി അച്ഛൻ വൃക്ഷ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന ഉദ്ഘാടന കർമ്മം നിർവഹിച്ചു
കുട്ടികൾക്ക് ക്വിസ് മത്സരവും , പോസ്റ്റർ മത്സരവും നടത്തി.
ഭാരത് ക അമൃത മഹോത്സവ
ഇക്കോ ക്ലബ് ഒന്നാം ദിവസം- പ്രവർത്തന റിപ്പോർട്ട്.
ഇക്കോ ക്ലബ്ബിന്റെ മൂന്നാം പ്രതിവാര പ്രവർത്തനത്തി ന്റെ ഭാഗമായി, ഭാരത് ക അമൃത മഹോത്സവ,2021 നവംബർ 12 മുതൽ 18 വരെ ഏഴുദിവസം പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. ഒന്നാം ദിവസം വനങ്ങൾ നിർമ്മിക്കാൻ പരിപാലിക്കാം എന്നാ ആപ്ത വാക്യത്തെ മുൻനിർത്തി വിദ്യാലയത്തിലും വിദ്യാർത്ഥികളുടെ വീട്ടിലും വൃക്ഷത്തൈകൾ നട്ടു.
ഇക്കോ ക്ലബ്ബ് രണ്ടാംദിവസം പ്രവർത്തന റിപ്പോർട്ട്
ഇക്കോ ക്ലബ്ബിന്റെ മൂന്നാം പ്രതിവാര പ്രവർത്തനത്തി ന്റെ ഭാഗമായി നവംബർ 13, രണ്ടാം ദിവസം ജലസംരക്ഷണം മഴവെള്ളസംഭരണം എന്ന വിഷയത്തെ ആസ്പദമാക്കി പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ രതീഷ് സി വി ബോധവൽക്കരണ ക്ലാസ് നടത്തി.
ഇക്കോ ക്ലബ് മൂന്നാം ദിവസം പ്രവർത്തന റിപ്പോർട്ട്
ഇക്കോ ക്ലബ് മൂന്നാം പ്രതിവാര പ്രവർത്തനത്തി ന്റെ ഭാഗമായി നവംബർ 14 വ്യക്തിഗത ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തെ ആസ്പദമാക്കി മുള്ളൻകൊല്ലി സെന്റ് തോമസ് യു പി സ്കൂളിലെ അറബിക് അധ്യാപകനായ ശ്രീ നൗഫൽ കെ എം ബോധവൽക്കരണ ക്ലാസ് നടത്തി
ഇക്കോ ക്ലബ് നാലാംദിവസം പ്രവർത്തന റിപ്പോർട്ട്
ഇക്കോ ക്ലബ് മൂന്നാം പ്രതിവാര പ്രവർത്തനത്തിന് ഭാഗമായി നവംബർ 15 നാലാംദിവസം മാലിന്യ നിർമാർജനത്തിനായി വേസ്റ്റ് ബിൻ സ്ഥാപിച്ചു. സെൻതോമസ് എൽപി സ്കൂൾ മുള്ളൻകൊല്ലി യിൽ മൂന്നു നിറത്തിലുള്ള വേസ്റ്റ് ബിൻ ആണ് നിർമ്മിച്ചത് പച്ച, ജൈവമാലിന്യം, നീല ഉണങ്ങിയ മാലിന്യം, ചുവപ്പ് ഇലക്ട്രോണിക്സ് മാലിന്യങ്ങൾ. സെന്റ് തോമസ് യു പി സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ കെ ജി ഉദ്ഘാടനം ചെയ്തു
ഇക്കോ ക്ലബ് അഞ്ചാംദിവസം പ്രവർത്തന റിപ്പോർട്ട്
ഇക്കോ ക്ലബ് മൂന്നാം പ്രതിവാര പ്രവർത്തനത്തിന് ഭാഗമായി നവംബർ 16 അഞ്ചാം ദിവസം വായു മലിനീകരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെൻതോമസ് എൽപി സ്കൂൾ മുള്ളൻകൊല്ലി ലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ആന്റണി എംഎം ബോധവൽക്കരണ ക്ലാസ് നടത്തി