സെന്റ് തോമസ് എൽ പി എസ് തോമാപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ 1949 ജൂൺ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂൾ സ്ഥാപക മാനേജർ ശ്രീ ടി വി ജോസഫ്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണൻ. 1953 പൂർണ്ണ എൽ പി സ്കൂളായി. 1953 മുതൽ തയ്യിൽ ശ്രീ ടി ജെ തോമസ് ഹെഡ്മാസ്റ്ററായി. എൽ പി, യൂ പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നായി പ്രവർത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങൾ പരിഹരിക്കാനായി 1962 ൽ എൽ പി വിഭാഗം വേർതിരിച്ച് ശ്രീ ടി ഡി വർക്കി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. 1967 ൽ ഈ സ്കൂൾ തലശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ആദ്യകാലത്ത് പുല്ലുമേഞ്ഞ കെട്ടിടത്തിലും, പിന്നീട് ഓടിട്ട കെട്ടിടത്തിലും, 2013 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു...