സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കഥ

പ്രകൃതി. പണ്ടുപണ്ട് സോമൻ എന്ന് പേരുള്ള ഒരാൾ പട്ടണത്തിൽ താമസിച്ചിരുന്നു. സോമന്റെ വീടിൻറെ പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു ആ തോട്ടത്തിൽ ചെടികളും പൂക്കളും ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു സോമന്റെ കുട്ടിക്കാലത്ത് മിക്ക സമയത്തും ആ മരത്തിന്റെ അടുത്തിരുന്നു കളിച്ചിരുന്നു. അവൻ വിശക്കുമ്പോൾ സ്വാദുള്ള ആപ്പിൾ കഴിച്ചിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾമരം ഒരുപാട് പ്രായം ചെന്നിരുന്നു. സോമനും വളർന്നു. അങ്ങനെ ആപ്പിൾ മരത്തിൽ പഴം കായ്ക്കാത്തതിനാൽ സോമൻ ആ മരം മുറിക്കുവാൻ തീരുമാനിച്ചു. അവൻ വിചാരിച്ചു, ഇത് മുറിച്ച് അവൻറെ വീട്ടിൽ ഒരു വലിയ മുറി ഉണ്ടാക്കാമെന്ന്. പക്ഷേ ആ മരം അവന് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു. അവൻ അതൊന്നും ഓർക്കാതെ മരം മുറിക്കാൻ തീരുമാനിച്ചു. ഇപ്പോൾ ആ മരം ഒരുപാട് ജീവികൾക്ക് താമസിക്കുവാൻ ഒരിടമാണ്. പക്ഷികൾ, പ്രാണികൾ, അണ്ണാൻ എന്നിവയ്ക്കൊക്കെ. അവർ ആ മരത്തിൻറെ അടുത്ത് വന്ന് കുറച്ചുനേരം വിശ്രമിച്ചു. സോമൻ മരം മുറിക്കുവാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും സോമന്റെ ചുറ്റുമായി നിന്നു. എന്നിട്ട് പറഞ്ഞു. ഈ മരം മുറിക്കരുത്. നിന്റെ കുട്ടിക്കാലത്ത് ഞങ്ങൾ എല്ലാം നിൻറെ കൂടെ കളിച്ചിരുന്നു. ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട്. ഈ മരം ഞങ്ങളുടെ വീടാണ്. നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് താമസിക്കാൻ മറ്റൊരു സ്ഥലം ഇല്ലാതാവും. സോമൻ അവർ പറയുന്നത് കേൾക്കാൻ നിന്നില്ല. തേനീച്ചകൾ ആ മരത്തിൽ ഉണ്ടായിരുന്നു. സോമൻ കുറച്ചു തേൻ അതിൽനിന്നും രുചിച്ചുനോക്കി. സ്വാദ് കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തി. ആ തേനിന്റെ സ്വാദ് സോമനെ വളരെ സന്തോഷിപ്പിച്ചു. എല്ലാ ജീവികളും വേവലാതിപ്പെട്ടു. എന്തുവിലകൊടുത്തും ഈ മരം രക്ഷിക്കണം. നിനക്കെന്നും തേൻ തരാം തേനീച്ചകൾ പറഞ്ഞു. നിനക്കെന്നും ധാന്യങ്ങൾ തരാം അണ്ണാൻ പറഞ്ഞു. നിനക്കെന്നും നല്ല പാട്ടുകൾ പാടി തരാം പക്ഷികൾ പറഞ്ഞു. ഇത് കേട്ടതിനുശേഷം സോമന് തെറ്റ് മനസ്സിലായി ഈ മരം കുറേ നല്ല കിളികളുടെ വാസസ്ഥലം ആണെന്ന് മനസ്സിലായി. പെട്ടെന്ന് അവൻ പറഞ്ഞു മരം മുറിക്കുന്നില്ല. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷമായി കഴിയാം. ഇത് കേട്ട് എല്ലാ ജീവികളും സന്തോഷം ജീവികൾക്കും സന്തോഷമായി. അവരെല്ലാവരും തേനീച്ചയോട് നന്ദി പറഞ്ഞു. അപ്പോൾ മുതൽ എല്ലാ ജീവികളും പക്ഷികളും പ്രാണികളും വളരെ സന്തുഷ്ടരായി. അങ്ങനെ സോമൻ ഇടയ്ക്കൊക്കെ ചെന്ന് അവർക്ക് ആഹാര വും കൊടുക്കാൻ തുടങ്ങി. അതുകൊണ്ട് കുട്ടികളെ പ്രകൃതിയിൽ ഉള്ളവയെല്ലാം പ്രയോജനമുള്ളവയാണ്. നാം അതിനെ ഒരിക്കലും നശിപ്പിക്കരുത്. (വിവേക് കെ. വി, ക്ലാസ് IV. A, സെൻറ്. തോമസ് എൽ. പി. സ്കൂൾ തോമാപുരം. ചിറ്റാരിക്കാൽ സബ് ജില്ല. )

വിവേക് കെ വി
4 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ