ഞാൻ- കൊറോണ

സുന്ദരമായൊരു ഭുമിയിലൊരു നാൾ
വന്നു പിറന്നു വൈറസായി
ചിറകു മുളച്ചൊരു നേരം നോക്കി
മനുഷ്യരിലൂടെ പാറി നടന്നു
പല പല ദേശത്താകെ നടന്നു
പലരെയും ഞാൻ ഇരയാക്കി
ധനികനെന്നോ ദരിദ്രനെന്നോ
കുട്ടികളെന്നോ വൃദ്ധരെന്നോ
നോക്കില്ല ഞാനാരേയും
വകഭേദം ഞാൻ കാണിക്കില്ല
ലോകത്താകെഭീതി പരത്തി
അജയ്യനായ് ഞാൻ തുടരുന്നു
എന്നെ തോൽപ്പിക്കാനായി ന്ന്
സോപ്പും വെള്ളവു മെടുക്കുന്നു.
ഹസ്തദാനം ചെയ്യാൻ പോലും
ആളുകളിന്ന് ഭയക്കുന്നു
കലപില കൂട്ടിയ കുട്ടികൾ മുഴുവൻ
വീട്ടിലിരിപ്പൂ നിശബ്ദരായി
എന്നെ ഭയപ്പെട്ടെല്ലാരും
 മാസക്ക് ധരിച്ചു നടക്കുന്നു.
ആർത്തിരമ്പും വീഥികളിൽ
ശ്മശാന മൂകതയേറുന്നു
കെട്ടിപ്പൊക്കിയ മാളുകളിന്ന്
നിശബ്ദത തിങ്ങി നിറയുന്നു
എനിക്കു മുന്നേ വന്നവർ പലരും
മനുഷ്യബുദ്ധിയാൽ കീഴടങ്ങി
മനുഷ്യബുദ്ധിക്ക തീതനായ് ഞാൻ
ഇന്നും ഭൂവിൽ കഴിയുന്നു.
ഭീതിവിതച്ചീ ലോകം മുഴുവൻ
കാൽകീഴിലാക്കി ഞാനിന്ന്

സനൂഷ കൃഷ്ണ
3 A സെന്റ് തോമസ് എൽ പി എസ്സ് ചെമ്പ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത