സെന്റ് തോമസ് എച്ച് എസ് തിരൂർ/ഗണിത ക്ലബ്ബ്/2024-25
2024-25 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് 12/07/2024 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോഷി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെ വീതം തെരഞ്ഞെടുത്തു. ഏകദേശം 50 കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങളാണ്. യോഗത്തിൽ ഗണിത അധ്യാപകരായ ജോഫി ടീച്ചർ, ജെക്സി ടീച്ചർ ,റെനി ടീച്ചർ ,സീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ജോഫി ടീച്ചർ സ്വാഗതം പറയുകയും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങേണ്ട വിധവും ഏതെല്ലാം ഇനങ്ങളിൽ പങ്കെടുക്കണമെന്നും വിശദീകരിച്ചു. നിത്യ ജീവിതത്തിലെ ഗണിതത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. എല്ലാ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.
സ്കൂൾതല എക്സിബിഷൻ 17/8/2024 നടത്തി. എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. ജോമട്രിക്കൽ പാറ്റേൺ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത്. നമ്പർ ചാർട്ട്, പസിൽ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട് എന്നീ വിഭാഗങ്ങളിലും പങ്കെടുത്തു. വിജയികളായവരെ കണ്ടെത്തി.