സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ ഇന്ന് അകലം പാലിക്കണം നാളെ ഒന്നാകാം

ഇന്ന് അകലം പാലിക്കണം നാളെ ഒന്നാകാം


അതിജീവനത്തിന്റെ കാലത്തിലൂടെയാണ് 21-ാം നൂറ്റാണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നത്. മനുഷ്യരാഷിയുടെ ആദിമകാലം മുതലെ അതിജീവനമാണ് മനുഷ്യന്റെ ആധാരം ഏല്ലാ നൂറ്റാണ്ടും മനുഷ്യന് സമ്മാനിക്കുന്നത് വിപത്തു കളുടെ കാലമാണ് എന്നാൽ ആധുനിക കാലത്ത് ഈ വിപത്തുകളിൽ നിന്നുള്ള പ്രതിരോധം എന്നവണ്ണം പല പരിഹാരങ്ങളും കണ്ടെത്തിയിട്ടുണ്ട് . കൂടുതലായും ഇവ നമുക്ക് കാണാൻ സാധിക്കുന്നത് ആരോഗ്യരംഗത്താണ്. മാനവരാശിയുടെ തുടക്കം മുതലെ പ്രകൃതിക്ഷോഭങ്ങ ൾ, മഹാമാരികൾ തുടങ്ങി നിരവധി വിപത്തുകളിലൂടെടെയാണ് മനുഷ്യരാശി കടന്നുപോകുന്നത്. എന്നാൽ ഇന്ന് സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗികളെ മനുഷ്യരാശി അതിന്റെ ഉച്ചസ്തായിയിൽ എത്തിക്കുന്നു. എന്നാൽ ആ അഭിപ്രായങ്ങളെല്ലാം തികച്ചും സങ്കൽപ്പികങ്ങൾ മാത്രമണെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് നമ്മൾ ഇന്ന് നേരിടുന്ന കോവിഡ്-19 എന്ന മഹാവിപത്ത്. കോവിഡ്-19 എന്ന പേര് കേൾക്കാത്തവരവരായ് ഈ ലോകത്ത് ആരും തന്നെ ഇല്ല. ങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് വ്യപിച്ച് കൊണ്ടിരിക്കുന ഒരു മഹാരോഗമാണ് കോവിഡ്-19. ലോകാരോഗ്യസംഘടന ഈ രോഗത്തിന് നല്കിയ പേരാണ്"Corona virus disease 2019"മാത്രമല്ല ഇതിനെ യൊരു മഹാമാരിയായി ലോകാരോഗ്യസംഘടന മുതൽ രാജ്യങ്ങൾ വരെ പ്രഖ്യാപിച്ചു. എന്നാൽ ചൈനയ്ക്ക് കൊറോണ എന്നു പറയുന്ന പേര് പുതിയതല്ല. 2002-ിൽ ചൈനയിൽ ബാധിച്ച വൈറസ്സാണ് കൊറോണ. അവർ ഈ വൈറസ്സിന് ഒരു പേര് നല്കി നമ്മുടെ രാജ്യവും സമ്പൂർണ ലോക്ക്ഡൌണിലേ ക്ക് മാറിയിരിക്കുകയാണ്. ഇതിന്റെ രോഗവ്യാപനം തടയുന്നതിനുവേണ്ടി ലോകാരോഗ്യ സംഘടന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. ഇതിനുവേണ്ടിj മുഖാവരണം ധരിക്കുക, ഹാൻ വാഷ് സാനിറ്റേഷൻ ഉപയോഗിക്കുക, വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക എന്നിവയാണ് പ്രാഥമിക സുരക്ഷാ നിർദ്ദേശങ്ങൾ ആയി പറയുന്നത് ഇത് മഹാമാരിയുടെ വ്യാപന കാലം മാത്രമല്ല വ്യാജ വാർത്തകളുടെ വ്യാപന കാലം കൂടിയാണ് തടയുന്നത്. വ്യക്തമായ ആരോഗ്യ നിർദ്ദേശങ്ങൾ മാത്രം പാലിക്കുവാൻ ശ്രദ്ധിക്കുക. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന യുക്തിസഹമല്ലാത്ത വ്യാജ വാർത്തകളെ പരമാവധി തടയുവാനും അതിന്റെ വിശ്വസനീയത യെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കാനും ശ്രമിക്കുക വ്യക്തിപരവും മതപരവും സാമൂഹികപരവുമായ എല്ലാ ചടങ്ങുകളും ആചാരങ്ങളും താൽക്കാലികം എന്ന നിലയിൽ മാറ്റിവെക്കുക. ഈ മുൻ അറിവും മുൻകരുതലും നാളെയുടെ മുതൽക്കൂട്ടായി മാറും. അതിനുവേണ്ടി ഇന്ന് അകലം പാലിക്കാം. നാളെ നന്നാക്കാം. ഏകമാർഗ്ഗം .ഇന്ന് ഈ രോഗത്തിൻറെ പ്രതിരോധ മരുന്നായി കണക്കാക്കപ്പെടുന്നത് പണ്ടുകാലത്ത് മലേറിയ രോഗത്തിന് ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സി കോകാംക്ഷിയാണ് .ഈ മരുന്ന് സുലഭമായി ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ . ലോകത്തിലെ വൻകിട ശക്തികളായ എല്ലാ രാജ്യങ്ങളും ഈ രോഗത്തിനു മുൻപിൽ അവരുടെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നു . പല യൂറോപ്യൻ വികസന രാജ്യങ്ങളിലെ രോഗികളുടെ എണ്ണവും മരണനിരക്കും 10000 കടന്നിരിക്കുന്നു . ഈ മഹാമാരി ഇന്ന് നമ്മുടെ രാജ്യത്തും അതിൻറെ വ്യാപനം നടന്നുകൊണ്ടിരിക്കുന്നു .അതിൻറെ പ്രതിവിധി എല്ലാ രാജ്യങ്ങളും ലോക് ഡൗൺ എന്ന പുതിയ സാമൂഹിക വ്യാപന നിയന്ത്രണത്തിലേക്ക് കടന്നിരിക്കുന്നു. മറ്റു ചില രാജ്യങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . ഇന്ന് ലോകത്തിൻറെ എല്ലാ കണ്ണുകളും എല്ലാ കണ്ണുകളും ഇന്ത്യയുടെ നേരെയാണ് . വികസിക രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും മരണനിരക്കും കുറവാണ് . ഇതിന് പ്രധാന കാരണം രോഗത്തിന് കുറിച്ചുള്ള കേന്ദ്ര-സംസ്ഥാന സർക്കാരിനെയും ആരോഗ്യവകുപ്പിനെ യും നടപടികളും നിയന്ത്രണങ്ങളും ആണ് . ഇന്ത്യയിൽ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് നമ്മുടെ സംസ്ഥാനത്താണ് . എന്നാൽ ഇന്ന് കേരള സർക്കാരും ആരോഗ്യവകുപ്പും കേരള ജനതയും ഇന്ന് കോവിഡ് നിയന്ത്രണത്തിൽ പുതിയ മാതൃക ലോകത്തിനു മുൻപിൽ തുറന്നു കാണിക്കുന്നു . പല അന്താരാഷ്ട്ര ചാനലുകളും കേരളത്തെ വളരെയധികം പ്രശംസിച്ചു. നമ്മുടെ ഗവൺമെൻറിൻറെ ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനയുടെയും ,പോലീസ് ഉദ്യോഗസ്ഥരുടെയും പകരം വെക്കാൻ കഴിയാത്ത പ്രവർത്തനങ്ങളിലൂടെയാണ് കേരളം ഈ മഹാമാരിയെ തടഞ്ഞുനിർത്തി കൊണ്ടിരിക്കുന്നത് .കൂടാതെ കൂടാതെ hydroxy chloroquine എന്ന മരുന്നിൻറെ ലഭ്യതയ്ക്ക് വേണ്ടി ഇന്ത്യയുടെ മുൻപിൽ പലരാജ്യങ്ങളും അവരുടെ അഭ്യർത്ഥനയുമായി വന്നു നിൽക്കുന്നു . നമ്മുടെ രാജ്യവും സമ്പൂർണ ലോക്ക്ഡൌണിലേ ക്ക് മാറിയിരിക്കുകയാണ്. ഇതിന്റെ രോഗവ്യാപനം തടയുന്നതിനുവേണ്ടി ലോകാരോഗ്യ സംഘടന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. ഇതിനുവേണ്ടിj മുഖാവരണം ധരിക്കുക, ഹാൻ വാഷ് സാനിറ്റേഷൻ ഉപയോഗിക്കുക, വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക എന്നിവയാണ് പ്രാഥമിക സുരക്ഷാ നിർദ്ദേശങ്ങൾ ആയി പറയുന്നത് ഇത് മഹാമാരിയുടെ വ്യാപന കാലം മാത്രമല്ല വ്യാജ വാർത്തകളുടെ വ്യാപന കാലം കൂടിയാണ് തടയുന്നത്. വ്യക്തമായ ആരോഗ്യ നിർദ്ദേശങ്ങൾ മാത്രം പാലിക്കുവാൻ ശ്രദ്ധിക്കുക. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന യുക്തിസഹമല്ലാത്ത വ്യാജ വാർത്തകളെ പരമാവധി തടയുവാനും അതിന്റെ വിശ്വസനീയത യെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കാനും ശ്രമിക്കുക വ്യക്തിപരവും മതപരവും സാമൂഹികപരവുമായ എല്ലാ ചടങ്ങുകളും ആചാരങ്ങളും താൽക്കാലികം എന്ന നിലയിൽ മാറ്റിവെക്കുക. ഈ മുൻ അറിവും മുൻകരുതലും നാളെയുടെ മുതൽക്കൂട്ടായി മാറും. അതിനുവേണ്ടി ഇന്ന് അകലം പാലിക്കാം. നാളെ നന്നാക്കാം.


മഹിമ മോഹൻ
12 A സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം