സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ ഇടവഴികൾ..

ഇടവഴികൾ      


പോകുവാനേറെയുണ്ടി ജീവിത പാതതൻ ഇടവഴി- നളിൽ തെല്ലു മുടന്തി ഞാ- ൻ കടന്നൊന്നു പോകട്ടെ..

വിധി വേലികെട്ടിതിരിച്ചൊ- രി ഇടവഴികളിൽ മേടു० കുഴികളു० താണ്ടി ഞാൻ
പോകട്ടെ..

കനവുകൾ മുളളുകളായ്
നെഞ്ചിൽ തറച്ചേക്കാ० മു- റിവുകൾ മായാതിരുന്നേ- ക്കാ०,എങ്കിലുമി പാത
താണ്ടുവാൻ എനിക്കേറെ
ദൂരമുണ്ടന്നതു० ഉണ്മകൾ..

ഇടവഴി പലവഴി പിരിയുന്ന
നേരത്തും കടമകൾ മാടിവിളിക്കുന്നു നിത്യവു०.
തെല്ലും മടിക്കാതെ ചെയ്- തുതീർക്കാനുണ്ട് പലതു०
കനവുകൾ മാത്രമാണെ-
ങ്കിലു०..!

 

മനു മോഹൻ
9 D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത