സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനോടൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.
ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22
ദേശീയോദ്ഗ്രഥന ദിനം -പോസ്റ്റ൪
ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23
രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിന വിളംബരം - എരുമേലി സെന്റ് തോമസിൽ






സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഫാ. സിജു സേവ്യറിന്റയും,അധ്യാപകരുടെയുംനേതൃത്വത്തിൽ ജൂബിലി ആഘോഷങ്ങൾ വർണോജ്ജ്വലമാക്കി.
ആസാദി കാ അമ്യത് മഹോൽസവ്....
എരുമേലി - എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആസാദി കാ അമ്യത് മഹോൽസവത്തിന് തുടക്കം കുറിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോത്തിന്റെഭാഗമായി ചരിത്ര സംബന്ധിയായ മുഹൂർത്തങ്ങൾക്ക് എരുമേലി സെന്റ് തോമസ് വേദിയായി.
1857-ലെ സ്വാതന്ത്ര്യ സമരം മുതൽ ദണ്ഡി യാത്ര, നിസ്സഹകരണ പ്രസ്ഥാനം ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, 1947- ലെ സ്വാതന്ത്ര്യ സമര നേതാക്കൾ തുടങ്ങിയ ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി വിവിധ ക്ലാസ്സുകളിലെ കുട്ടികൾ സ്കൂൾ മൈതാനത്ത് ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ വിജ്ഞാനപ്രദവും വർണോജ്ജ്വലവുമായിരുന്നു. ഇന്ത്യയുടെ രൂപമാതൃകയിൽ കുട്ടികൾ വിന്യസിച്ചപ്പോൾ അതിനുള്ളിൽ "നാനാത്വത്തിലെ ഏകത്വം" വിളിച്ചോതുന്ന സാംസ്‌കാരിക തനിമയാർന്ന വേഷഭൂഷാദികളോടെ 28 സംസ്ഥാനങ്ങളെ പ്രതിനിദാനം ചെയ്യുന്ന വിദ്യാർത്ഥികൾ അണിനിരന്നത് ഇന്ത്യയുടെ പാരമ്പര്യ തനിമ വിളിച്ചോതുന്നതായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി '75' എന്ന അക്കത്തിൽ കുട്ടികളെ മൈതാനത്ത് അണിനിരത്തി. ത്രിവർണ പതാകയേന്തിയ ഭാരതാംബയെ ഭാരതമധ്യത്തിലേക്ക് ഹെഡ് മിസ്ട്രെസ് ശ്രീമതി. മേഴ്‌സി ജോൺ ആനയിച്ചു. തദവസരത്തിൽ സ്കൂൾ മാനേജർ പെരിയ ബഹുമാനപ്പെട്ട വർഗീസ് പുതുപ്പറമ്പിൽ അമൃതമഹോത്സവ് സന്ദേശം നൽകി. വിവിധ മത്സരയിനങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ മഹോത്സവത്തിന്, മധുരവിതരണത്തോടുകൂടി ജൂബിലി ആഘോഷങ്ങളുടെ തുടക്കത്തിന് സമാപനം കുറിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഫാ. സിജു സേവ്യറിന്റയും,അധ്യാപകരുടെയുംനേതൃത്വത്തിൽ ജൂബിലി ആഘോഷങ്ങൾ വർണോജ്ജ്വലമാക്കി.
2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം
ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യമാകെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ എരുമേലി സെന്റ് തോമസും തനതായ രീതിയിൽ ആ ആഘോഷത്തിൽ പങ്കെടുത്തു.