സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി/2023-24

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയ‍ടെ ഔപചാരിക ഉദ്ഘാടനം ജ‍ൂലൈ 4 ന് നടത്തി. വാരാമ്പറ്റ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാനും മികച്ച പ്രാസംഗികനും കുട്ടികൾക്ക് സുപരിചിതനുമായ ശ്രീ ടോണി തോമസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്

 

സ്കൂളിൽ തല സർഗോത്സവം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂളിൽ തല സർഗോത്സവം സെപ്റ്റംബർ 12 13 14 തീയതികളിൽ ആയി നടത്തപ്പെട്ടു കഥാരചന കവിതാരചന ചിത്രരചന എന്നീ മത്സരങ്ങൾ ഉൾപ്പെടുത്തിയ പരിപാടി പ്രധാന അധ്യാപകൻ ബിനോജ് ജോൺ ഉദ്ഘാടനം ചെയ്തു സമ്മാനം എന്ന വിഷയത്തിൽ നടത്തിയ കഥ രചന മത്സരത്തിൽ ഗ്രേസ് മരിയ പി എസ് ഉത്സവപ്പറമ്പ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കവിതാ രചനാ മത്സരത്തിൽ നജ ഫാത്തിമ പട്ടണം എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ ചിത്രരചനയിൽ വൈശാഖ് കെ എൻ എന്നിവർ വിജയികളായി ഉപജില്ലാതല സർഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളെ അധ്യാപകർ അഭിനന്ദിച്ചു

വാങ് മയം

വാങ് മയം ഭാഷാ പരീക്ഷ മലയാളഭാഷയിലെ മികവും മൈ പുണ്യവും കണ്ടെത്താൻ നടത്തിയ ഭാഷ പ്രതിഭ പരീക്ഷയായ വാങ്ങ് മയം ആഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ടു ഭാവനയും യുക്തിയും ഇഴചേർന്ന ഭാഷ മികവ് തെളിയിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെട്ട പരീക്ഷ 3 4 ക്ലാസുകാർക്കും വേണ്ടിയാണ് നടത്തിയത് വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി ഷാഫ് ിൻ സാജു നേതൃത്വം നൽകിയ പരീക്ഷ വിലയി രുത്തിയ പ്പോൾ മരിയ പി എസ് എയ്ഞ്ചൽ മരിയ എന്നിവർ ഉപജില്ല തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു