അതിജീവനം -2022

മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കുളിൽ കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ വീട്ടിൽ ഇരുന്ന് ചെയ്ത സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ പ്രദർശനം 'അതിജീവനം 2022' സംഘടിപ്പിച്ചു. കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ തെരേസ്യൻ ഹാളിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾക്ക് ശോഭ പകരുന്നതായിരുന്നു പ്രദർശനം. പരിപാടി തുറവൂർ ബി. ർ. സി., ബി. പി. ഒ. ശ്രീജ ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ഗസ്റ്റ്‌ ആർട്ടിസ്റ്റ് വിനീഷ് വി. മോഹനൻ. സ്കൂൾ മാനേജർ ഫാ. ആന്റോച്ചൻ മംഗലശ്ശേരി സി. എം. ഐ.അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ സ്വാഗത പ്രസംഗം നടത്തി. ആശംസകൾ നേർന്നു കൊണ്ട് പി.ടി.എ. പ്രസിഡന്റ് ഷിബു കെ. പി., സി.ആർ. സി. കോഡിനേറ്റർ ജയ പി. സീനിയർ അസിസ്റ്റന്റ് റെജി എബ്രഹാം, ഫാ. വിപിൻ കുരിശുതറ സി.എം.ഐ. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഫാ. ജോഷി മുരിക്കേലിൽ സി.എം.ഐ. നന്ദിയും പറഞ്ഞു.

വനിതാ ദിനം

മാർച്ച് - 8 വനിതാ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ പെൺകുട്ടികളെയും തെരേസ്യൻ ഹാളിൽ വച്ച് ആദരിക്കുകയും അവരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. ക്ലാസിലെ പെൺകുട്ടികളും അധ്യാപകരും ചേർന്ന് പ്രായം ചെന്ന ഭാരതിയമ്മ എന്ന വനിതയെ വീട്ടിൽ ചെന്ന് ആദരിക്കുകയും അവരോടൊപ്പം സ്നേഹം പങ്കിടുകയും ചെയ്തു.