സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഫെബ്രുവരി

കുട്ടികളുടെ ആകാശവാണി

ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ച് മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ - കുട്ടികളുടെ റേഡിയോ നിലയം ആരംഭിച്ചു. തെരേസ്യൻ വോയ്സ് എന്നതാണ് കുട്ടികളുടെ റേഡിയോ നിലയത്തിന്റെ പേര്. കൊച്ചി ആകാശവാണിയുടെ മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ ആദ്യ പ്രക്ഷേപണം ഓൺലൈനിലൂടെ ഉദ് ഘാടനം ചെയ്തു. റേഡിയോയുടെ പ്രസക്തി സാമൂഹിക മാധ്യമങ്ങൾ അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിലും വർദ്ധിച്ചു വരുന്നു എന്നതിന് തെളിവാണ് കുട്ടികളുടെ പുതിയ റേഡിയോ നിലയങ്ങൾ ഇപ്പോഴും സ്ഥാപിക്കപ്പെടുന്നു എന്നത് എന്ന് നിലയം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. എസ്.എച്ച് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളുടെ കോർപ്പറേറ്റ് മാനേജർ റവ. ഡോ. സാജു മാടവനക്കാട് ഓൺലൈനായി മുഖ്യഭാഷണവും നടത്തി.കുട്ടികളിൽ ഭാവന വിരിയാൻ റേഡിയോ പരിപാടികൾ ഏറെ സഹായകമാണെന്നും സ്ക്രീൻ സമയം കുറച്ച് ശ്രവ്യാനുഭവം നൽകുന്നതിലൂടെ സ്ക്രീൻ അഡിഷൻ കുറക്കാൻ കഴിയുമെന്നും മുഖ്യ ഭാഷകനായ സാജു മാടവനക്കാട് അഭിപ്രായപ്പെട്ടു.കുട്ടികളുടെ വിവിധ പരിപാടികളും ആദ്യ പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തിയിരുന്നു. തെരേസ്യൻ വോയ്സിലെ കുട്ടി ജോക്കികൾ പരിപാടി ഭംഗിയായി അവതരിപ്പിച്ചു. ഏതാനും ആഴ്ചകൾ കൊണ്ട് റേഡിയോ ജോക്കി ആ കാനുള്ള പരിശീലനം കുട്ടികൾക്ക് നല്കി അവരെ പ്രാപ്തരാക്കുകയായിരുന്നു. കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കാൻ 'എന്റെ കൃഷിത്തോട്ടം, പ്രകൃതി സംരക്ഷണ ബോധവത്ക്കരണത്തിന് 'പ്രകൃതി നമ്മുടെ അമ്മ'. എന്നിങ്ങനെ വിവിധ പരിപാടികൾ മറ്റ് പരിപാടികളോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്.
https://drive.google.com/file/d/1YaPU8uHTvL18X6safYidAVa2Jj-DokSt/view?usp=sharing

ദേശീയ ശാസ്ത്ര ദിനാചരണം

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനം സമുചിതമായ് ആചരിച്ചു.സ്കൂൾ മാനേജർ റവ.ഫാ ആന്റോച്ചൻ മംഗലശേരി സി എം ഐ ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ,പി റ്റി എ പ്രസിഡണ്ട് ശ്രീ ഷിബു കെ പി എന്നിവർ പ്രസംഗിച്ചു.ശാസ്ത്ര പരീക്ഷണങ്ങൾ,ചാർട്ടുകൾ,ശേഖരണങ്ങൾ,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.ബിന്ദു തോമസ്,ലീന ഗബ്രിയേൽ,അനില എന്നിവർ നേതൃത്വം നൽകി.

ബാസ്ക്കറ്റ് ബാൾ പരിശീലനം ആരംഭിച്ചു

എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം കുട്ടികൾക്ക് ബാസ്ക്കറ്റ് ബാൾ പരിശീലനം നൽകുന്നു.