സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1984 ജൂലായ്‌ 5 നാണ് പുൽപള്ളിയിൽ സെന്റ്‌ ജോർജ് യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.അന്നത്തെ കോർപ്പറേറ്റ് മാനേജർ ആയിരുന്ന ഫാദർ ഫിലിപ്പ് കോട്ടുപ്പള്ളി അതിൻറെ ഉത്ഘാടനം നിർവഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളിൽ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാൽ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂൾ തുടങ്ങുവാൻ അത്ര എളുപ്പമായിരുന്നില്ല.എങ്കിലും എല്ലാ പ്രധിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് 2 ഡിവിഷനുള്ള 57 കുട്ടികൾ പുൽപ്പള്ളിയുടെ നാനാ ഭാഗത്തുനിന്നു അഞ്ചാം ക്ലാസ്സിലെത്തി.ഈ സ്കൂളിൻറെ പ്രഥമ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോസറ്റ എസ്.ഐ.സി ആയിരുന്നു.അന്നത്തെ അധ്യാപകരയിരുന്ന ശ്രീ.വർഗീസ്‌, ശ്രീമതി ഓമന എന്നിവർ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്.അധ്യാപകരുടെ പ്രയത്നവും കുട്ടികളുടെ പുരോഗതിയും കൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ ഇവിടേക്ക് വന്നു തുടങ്ങി.അങ്ങനെ പത്ത് വർഷം കഴിഞ്ഞപ്പോഴേക്കും യു.പി സ്കൂളിൽ ഓരോ ക്ലാസും 4 ഡിവിഷൻ വീതം ആരംഭിക്കാനായത് അഭിമാനാർഹമാണ്. ഇപ്പോൾ യു.പി സ്കൂളിൽ 391 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു.