സെന്റ് ജോർജ് യു.പി.എസ്. ഉരുളികുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉരുളികുന്നം ഗ്രാമത്തിന്റ തിലകകുറിയായി പ്രശോഭിക്കുന്ന ഈ സ്വരസ്വതിക്ഷേത്രം 1953 ൽ ആണ് സ്ഥാപിതമായത് .ഈ മഹത് സ്ഥാപനത്തിന്റെ സ്ഥാപകനും പ്രഥമ മാനേജരും ദിവംഗതനായ റവ.ഫാ .ജോസഫ് കുന്നപ്പള്ളിൽ അവർകളാണ് .നിസ്വാർത്ഥമതിയും സത്യസന്തനും ദീര്ഘവീക്ഷണമുള്ളവനും സർവോപരി ഈശ്വര ഭക്തനുമായിരുന്ന അഭിവന്ദ്യ വൈദികന്റെ ശ്രമഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും,ഗതാഗതസൗകര്യങ്ങൾക്കുണ്ടായിരുന്ന അപര്യാപ്തതയും സമീപവിദ്യാലയങ്ങളിലേക്കുള്ള ദൂരവും തുടങ്ങിയ നിരവധി കാരണങ്ങളാണ് ഇങ്ങനെയൊരു സംരംഭത്തിന് ബഹു .കുന്നപ്പളിൽ അച്ഛനെയും നാട്ടുകാരെയും പ്രേരിപ്പിച്ചത് .

L P വിഭാഗം ഇല്ലാതെ ഒരു മിഡിൽ സ്കൂൾ മാത്രമായാണ് ആരംഭിച്ചത് .1953 -1954 സ്കൂൾ വർഷത്തിൽ 45 കുട്ടികളോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പ്രഥമ ഹെഡ്മാസ്റ്റർ ആയി ശ്രീ .വി .എ തോമസ് വടക്കേകാഞ്ഞമല നിയമിക്കപ്പെട്ടു .1955 -1956 സ്കൂൾ വർഷത്തിൽ ഈ സ്ഥാപനം ഒരു പൂർണ UP സ്കൂൾ ആയി ഉയർന്നപ്പോൾ ശ്രീ .കെ  ടി ജോസ്ഫ് പടിഞ്ഞാറേമുറി ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു .