ജനങ്ങൾക്കുള്ളിൽ ഭീതിപരത്തും
പതിയൊരു കൊലയാളി
ഒറ്റക്കിരിക്കാൻ പ്രേരിപ്പിക്കും
ഇവനൊരു മറുനാടൻ
വായും,മുഖവും മുടിക്കെട്ടി
നടക്കും,മാനവർ ലോകത്തിൽ
ധനവാനെന്നോ ദരിദ്രനെന്നോ
ഭേദമില്ല അവന്റെ മുന്നിൽ
കാശുപോയി പണിയും പോയി
പട്ടണി മാത്രം മിച്ചം
തകരില്ല നാം പതറില്ല നാം
ഒന്നിച്ചൊന്നായ് മുന്നേറാം
നേരിടാം തകർത്തിടാം
കൊറോണ എന്നരോഗത്തെ