സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി
കൺവീനർ : ശ്രീമതി.മേരി എം. പി
· വിദ്യാരംഗം യൂണിറ്റ് തല പ്രവർത്തനത്തിൽ എന്തെല്ലാം
വിദ്യാർത്ഥികളിൽ സർഗാത്മകതയുടെ അക്ഷരവെളിച്ചം പകരുവാനും , വിവിധ സാഹിത്യവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും , ആധുനിക സാഹിത്യലോകവുമായി നിരീക്ഷണങ്ങൾ ഉണർത്തുവാനും,വൈവിധ്യമാർന്ന ദിനാചരണങ്ങളുടെ ഓർമ്മകൾ പുതുക്കുവാനും ഉതകുന്ന വേറിട്ട പരിപാടികളുമായി വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.
രൂപീകരണം : 15/6/2022
അംഗങ്ങൾ : 40
സ്കൂൾ തല കലാസാഹിത്യ മത്സരങ്ങൾ നടത്തിയോ?
നടത്തി .
കുട്ടികളുടെ മാസിക പ്രസിദ്ധീകരിച്ചോ?
പ്രസിദ്ധീകരിച്ചു . കൈയെഴുത്ത് മാസികയുടെ പേര് : വൈഖരി
പ്രവർത്തനങ്ങൾ
- · വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം 20/06/22- ന് പ്രശസ്ത ഗായകൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ നിർവഹിച്ചു.[1]
- · വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അംഗങ്ങളായുള്ള ക്ലബ്ബിൽ 25 ഡിവിഷനുകളിൽ നിന്നായി 40 പേരെ തിരഞ്ഞെടുത്തു കൊണ്ട് പ്രവർത്തന കമ്മിറ്റി രൂപീകരിച്ചു.
- · വൈവിധ്യങ്ങളാർന്ന സാംസ്കാരിക തനിമയെ ഉണർത്തുന്ന ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും പ്രസ്തുത ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു.
- · പ്രസംഗം മത്സരം, നാടൻ പാട്ട് മത്സരം, വായനാ മത്സരം, വാരാന്ത്യ ക്വിസ്, ഉപന്യാസരചനകൾ, കാർട്ടൂൺരചന, ചിത്രരചന, വായനാക്കുറിപ്പുകൾ, പ്രബന്ധരചന, കാവ്യകേളി തുടങ്ങിയവയെല്ലാം സംഘടിപ്പിച്ചു.
- · എല്ലാ മാസവും പുസ്തകപരിചയവും, എല്ലാദിവസവും ഉച്ചയ്ക്ക് യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ വാർത്താപാരായണവും നടത്തിവരുന്നു.
- · എല്ലാ മാസവും വെള്ളിയാഴ്ച ഉച്ച സമയങ്ങളിൽ സാഹിത്യ സമാജം, സർഗ്ഗ വേള എന്നീ പരിപാടികൾ നടത്തിയിരുന്നു.
- · കുട്ടികൾക്ക് വിദ്യാലയത്തിലെ ഗ്രന്ഥശാലയെ മുൻനിർത്തിക്കൊണ്ട് ഗ്രന്ഥ പരിചയം നടത്തി.
- · കുട്ടികളുടെ സർഗ്ഗവാസന വളർത്തുന്നതിനായി ജൂലൈ മാസാരംഭത്തിൽ തന്നെ ആസാദ്, ഝാൻസി റാണി, നേതാജി, നെഹ്റു എന്നീ നാല് ഹൗസുകൾ ആയി തിരിച്ചു. ഝാൻസി റാണി ഹൗസ് ബെനഡിക് തോമസ്, ശ്രീഹരി കെ ജി എന്നീ അധ്യാപകർക്കും, നേതാജി ഹൗസിന് നീനു, സിസ്റ്റർ ലെൻസി എന്നീ അധ്യാപകർക്കും, ആസാദ് ഹൗസിന് പൗളി, റിൻസി പി കുര്യൻ എന്നീ അധ്യാപകർക്കും, നെഹ്റു ഹൗസിന് ജിൻസ്, മിനി തോമസ് എന്നിവർക്കും ചാർജ് നൽകുകയും അവർ കുട്ടികളെ മത്സരങ്ങൾക്ക് ഒരുക്കുകയും ചെയ്തു.
- · ‘രംഗോത്സവം 2022 ‘എന്ന പേരിൽ സ്കൂൾ കലോത്സവം നടത്തി.
- · ഇരിട്ടി ഉപജില്ലാ സാഹിത്യോത്സവത്തിൽ മൂന്ന് കുട്ടികളെ പങ്കെടുപ്പിച്ചു.
- · ഉപജില്ലാതല വായനാ മത്സരത്തിൽ മിന്നുന്ന പ്രകടനവുമായി നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുത്തു.
- · ഇരിട്ടി ബിആർസിയിൽ വച്ച് നടന്ന ശില്പശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
- · ജൂൺ 22ന് വായനാദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരം ഏറെ പങ്കാളിത്തത്തോടുകൂടി നടത്തുവാൻ സാധിച്ചു. 8,9,10 മുഴുവൻ ക്ലാസിലെയും ഓരോ ഡിവിഷനിൽ നിന്നും ഈ രണ്ടു കുട്ടികൾ വീതം പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കഥാരചന കവിതാരചന എന്നീ മത്സരങ്ങളും ഇതോടൊപ്പം നടത്തപ്പെട്ടു.
- · ജൂൺ 30 ചിത്രരചന നാടൻപാട്ട് മത്സരങ്ങൾ നടത്തപ്പെട്ടു.
- · ജൂൺ 19 മുതൽ ജൂലൈ 18 വരെ പുസ്തകപരിചയം നടത്തപ്പെട്ടു.
- · ഉപജില്ല ശില്പശാലയിൽ ഏഴു കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.
- · പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാങ്മയം പരീക്ഷയിൽ രവിത രഞ്ജീവൻ ഉപജില്ലാതലത്തിൽപങ്കെടുത്തു.
- · ജനുവരി 14 ന് കുട്ടികളുടെ കയ്യെഴുത്തു മാസികയായ വൈഖരി പ്രസിദ്ധീകരിച്ചു.
- ----