ശുചിത്വം പാലിക്കാതിരുന്നൊരാ നാളുകൾ…
മാലിന്യം വലിച്ചെറിഞ്ഞിരുന്നൊ- രാ നാളുകൾ…
പരസ്പരം സ്നേഹിക്കാതിരുന്നൊ-രാ നാളുകൾ…
എല്ലാം ഞാനോർക്കുന്നു ഇന്നും ഖേദത്തോടെ…
ഒന്നും വേണ്ടായിരുന്നുവെന്നു തോന്നുന്നു…
പക്ഷേ, ഇനി തിരിച്ചുകിട്ടില്ലല്ലോ പോയൊരാ നാളുകൾ…
വൈറസുകൾ പിടിമുറുക്കി ജീവൻ കാർന്നുതിന്നുമ്പോൾ ഞാനറിയുന്നു വേദനയോടെ…
ശുചിത്വം എന്ന മൂന്നക്ഷരത്തിന്റെ മഹത്വം…
ഒന്നും വേണ്ടായിരുന്നു…
ശുചിത്വം പാലിക്കാതിരുന്നതുകൊണ്ടതാ… ഇന്നു ഞാനീ മരണശയ്യയിൽ കിടക്കുന്നു…
ഇനി ബാക്കിയുള്ളവരെങ്കി-ലും അറിയട്ടെ, മനസ്സിലാക്കട്ടെ… ആ സത്യം…
ശുചിത്വമില്ലായ്മ ജീവൻ തന്നെ അപഹരിക്കുമെന്ന്…