സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് പഠനം ആയാസരഹിതവും ആഹ്‌ളാദ പ്രദവും ആക്കുവാനായി ഇംഗ്ലീഷ് ക്ലബ് ഉണർന്നു പ്രവർത്തിച്ചു  വരുന്നു. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പലവിധ പരിപാടികൾ ( പദ്യം ചൊല്ലൽ, കഥാകഥനം, പ്രസംഗം, ഗാനം) ഉച്ച സമയത്തു മാസത്തിൽ രണ്ടു തവണ നടത്തി വരുന്നു. ഇത് കുട്ടികളുടെ അറിവും ആത്മവിശ്വാസവും വർധിപ്പിക്കാൻ ഉതകുന്നു. ഇതിനു വേണ്ട പരിശീലനവും വിലയിരുത്തലുകളും ക്രമമായി നടത്തിവരുന്നു. ഇംഗ്ലീഷ് എഴുതാനുള്ള കഴിവ് വർധിപ്പിക്കുന്നതിനായി പലവിധ മത്സരങ്ങൾ (കഥാരചന, കവിതാരചന, ഉപന്യാസ രചന)നടത്തിവരുന്നു. വായനമത്സരവും പ്രസംഗ മത്സരവും നടത്തപ്പെടുന്നു. സബ്‌ജില്ല,ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളുടെ അഭിരുചികൾ വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിശീലനവും സഹായവും നൽകി വരുന്നു.


പ്രവൃത്തിപരിചയ ക്ലബ്ബ്

     തയ്യൽ, കലാപരമായ നിർമാണപ്രവർത്തനങ്ങൾ എന്നിവയിൽ പ്രത്യേക താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ ആണ് ഈ ക്ലബ് നടത്തിവരുന്നത്. തയ്യൽ, അലങ്കാരപ്പൂക്കളുടെ  നിർമാണം, തുണിയിൽ ചിത്രം വരക്കൽ, വെജിറ്റബിൾ പ്രിന്റിംഗ്‌, കാർഡ് നിർമാണം, കവർ നിർമാണം തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതിലൂടെ പ്രവൃത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിക്കുന്നു.