സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം ജനുവരി 27/2017

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം റിപ്പോര്‍ട്ട്

                   27/1/2017 വെള്ളിയാഴ്ച രാവിലെ 10മണിയ്ക്ക് സ്കൂള്‍ പി റ്റി എ പ്രസിഡന്റ് ശ്രീ. പി.ആര്‍ ശശിയുടെ നേതൃത്വത്തില്‍ ഒരു ജനകീയ കൂട്ടായ്മ സ്കൂള്‍ മുറ്റത്ത് രൂപം കൊണ്ടു.ജനപ്രതിനിധികളും പൂവ്വ വിദ്യാര്‍ഥികളും  രക്ഷിതാക്കളും അടങ്ങുന്ന പ്രസ്തുത കൂട്ടായ്മയ്ക്ക് ഹെഡ് മാസ്റ്റര്‍ ആന്റണി ഒ.എ ശ്വാഗതമാശംസിച്ചു തുടര്‍ന്ന് എന്താണ് പൊതുവിദ്യാലയ സംരക്ഷണമെന്ന് വിശദീകരിക്കുന്ന ആമുഖ പ്രസംഗംനടത്തി. സ്കൂള്‍ പി റ്റി എ പ്രസിഡന്റ് ആശംസകള്‍ അറിയിക്കുകയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്കൂള്‍ കോമ്പൗണ്ടിലെ പ്പാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പി ടി എ മെംമ്പര്‍ ശ്രീ. ജോസ് വാന്തിയില്‍ എല്ലാവര്‍ക്കും പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രതീകാത്മകമായി എല്ലാവരുംചേര്‍ന്ന് സ്കൂളില്‍ സംരക്ഷണ വലയം തീര്‍ത്തു.പൊതുവിദ്യാലയ സംരക്ഷണ യജ്ഞം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മാര്‍ ഇവാനീയസ് കോളേജിലെ ഗിരിദീപം ആഡിറ്റോറിയത്തില്‍ വച്ച് ബഹു.സംസ്ഥാന ഗവര്‍ണര്‍ നവംബര്‍ മാസം 10 ന് നിര്‍വഹിച്ചു(ജനു 7 mail)

ഗ്രീന്‍ പ്രോട്ടോകോള്‍

പ്പാസ്റ്റിക് കൊണ്ടുള്ള ബാനര്‍,കൊടിതോരണങ്ങള്‍,ഗ്ഗാസ്, പാത്രം ഇവ ഒഴിവാക്കണം. പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല.. അതിഥികളെ സ്വീകരിക്കുമ്പോള്‍ പ്പാസ്റ്റിക് കൊണ്ടുള്ള പൂക്കള്‍ ,ബൊക്കെകള്‍ പാടില്ല.. കുട്ടികളെ അണിനിരത്തി അതിഥികളെസ്വീകരിക്കാന്‍ പാടില്ല. പേപ്പര്‍ ഗ്ലാസും ഉപേക്ഷിക്കണം. സ്റ്റീല്‍ ഗ്ലാസ് ഉപയോഗിക്കുന്നതാണ് ഉത്തമം