സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം/അക്ഷരവൃക്ഷം/ ഒന്നായി നിന്നാൽ നന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായി നിന്നാൽ നന്നായി

അതിജീവനത്തിന്റെ കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ആ സഞ്ചാരപാതയിൽ കുറെയേറെ സുരക്ഷ വലയത്തിനുള്ളിൽ ആണ് നാം ഓരോരുത്തരും. ലോകമെങ്ങും ഭീതി വിതച്ചു മനുഷ്യൻറെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് കൊറോണ അഥവാ കോവിഡ് 19. ഈ മഹാമാരിയെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കുന്ന കേരളം എന്ന കൊച്ചു സംസ്ഥാനം ലോകത്തിനുമുമ്പിൽ അത്ഭുത ചിത്രമായി തെളിമയോടെ നിൽക്കുന്നു. മികച്ച ആരോഗ്യ പ്രവർത്തനങ്ങളിലൂടെയും നല്ല സേവനങ്ങളിലൂടെ യും കാര്യക്ഷമമായ ആസൂത്രണത്തിലൂടെയും മുന്നേറുന്നു.ഈ നാട്ടിൽ ജനിക്കാനും ജീവിക്കാനും കഴിഞ്ഞ അതിൽ നമുക്ക് അഭിമാനിക്കാം. ചിത്രശലഭങ്ങളെ പോലെ സ്കൂൾ വരാന്തയിൽ പോകുന്ന പാറികളിച്ചു നടന്ന ഞങ്ങൾ പെട്ടെന്നൊരു ദിവസം ആ സുന്ദര ലോകത്തോട് വിടപറയേണ്ടി വരുന്നു. അപ്രതീക്ഷിതമായി കിട്ടിയ നീണ്ട അവധി മനസ്സിലെ സന്തോഷിപ്പിച്ചെങ്കിലും എൻറെ ക്ലാസ് അധ്യാപകരും സഹപാഠികളും ഒരു വാക്കും ചൊല്ലാതെ പിരിയേണ്ടി വന്ന വേദന നീറ്റലായി ഇന്നും ഉള്ളിൽ വിങ്ങുന്നു. വീടിൻറെ സുരക്ഷിതത്വത്തിൽ മടങ്ങി ഞങ്ങൾ അവധികാലസന്തോഷങ്ങളിൽ കൂടെ വീണ്ടും അക്ഷരങ്ങളോട് ചങ്ങാത്തം കൂടുന്നു. പൂർണമായ ഒരു അടച്ചുപൂട്ടലിൻറെഫലമായി മനുഷ്യൻ കണ്ടുപിടിച്ച എല്ലാവസ്തുക്കളും നിശ്ചലമായി ഇതേതുടർന്ന് നമ്മുടെ അമ്മയെ പ്രകൃതി ശുദ്ധീകരിക്കപ്പെടുന്നു മരങ്ങളും ജീവജാലങ്ങളും പ്രകൃതിയുടെ താളത്തിനൊപ്പം ആടിയും പാടിയും രസിക്കുന്നു നമ്മൾ മനുഷ്യർ പ്രകൃതിയിൽ ഒരു അനാവശ്യ വസ്തുവായിരുന്നൊ?. വിശപ്പാണ് ഏത് ജീവിയുടെ മുൻപിലുള്ള അടിസ്ഥാനപ്രശ്നം എന്നും എത്ര ശക്തമായ സമ്പദ് വ്യവസ്ഥയും പിടിച്ചുനിൽക്കാൻ ഒരു സൂക്ഷ്മജീവികൾ സാധിക്കുമെന്നും ഈ കാട്ടിത്തന്ന കൊറോള കാലം. ഇനി അടച്ചുപൂട്ടേണ്ടി ഈ നാളുകളിൽ അലമാരയിൽ പൊടിപിടിച്ചിരിക്കുന്ന രസക്കുടുക്കകളെ കണ്ടെത്താം,തൊടിയിൽ നിന്ന് മൺമറഞ്ഞ വിഭാഗങ്ങളെ വീണ്ടെടുക്കാം, എല്ലാ ജീവജാലങ്ങളോടും കരുതലും സ്നേഹവും ഉറപ്പിക്കാം. കാരുണ്യത്തെയും പ്രത്യാശയുടെയും മാനവികമൂല്യങ്ങൾഅണയാതെ സൂക്ഷിക്കാം.

അമലാ ഷാജി
7 D സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം