സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/സിംഹവും മുയലും

Schoolwiki സംരംഭത്തിൽ നിന്ന്
സിംഹവും മുയലും

അങ്ങ് അകലെ ഒരു കിങ്ങിണി കാട് ഉണ്ടായിരുന്നു. ദുഷ്ടനായ സിംഹം ആയിരുന്നു ആ കാട്ടിലെ രാജാവ്. സിംഹം ഓരോ ദിവസവും ഓരോ ഇരയയും തന്ത്രത്താൽ വലയിൽ ആക്കും. അങ്ങനെ ഒരു ദിവസം ജിൻകു മുയൽ വേഗത്തിൽ കാട്ടിലൂടെ നടക്കുകയായിരുന്നു. ഇതുകണ്ട് മിട്ടു തത്ത മുയലിനോട് കാര്യം അന്വേഷിച്ചു.മുയൽ പറഞ്ഞു :സിംഹരാജൻ എനിക്കായി ധാരാളം ക്യാരറ്റ് കളും മറ്റും ഒരുക്കിവെച്ചിരിക്കുന്നു. ഞാൻ അങ്ങോട്ട് പോവുകയാണ്. മിട്ടു തത്ത വീണ്ടും ചോദിച്ചു: നീ എന്താണ് പറയുന്നത് സിംഹരാജനോ? എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല. ഇത് മിക്കവാറും നുണ ആയിരിക്കും. നിന്നെ വല്ല ചതിയിലകപ്പെടുത്താ നായിരിക്കും. മുയൽ പറഞ്ഞു: ഞാൻ ഇതൊന്നും വിശ്വസിക്കുന്നില്ല. സിംഹം എന്നെ കാത്തിരിക്കുകയായിരിക്കും. ഞാൻ പോവുകയാണ്. മിട്ടു തത്ത മുയലിനെ തടഞ്ഞെങ്കിലും മുയൽ പോയിരുന്നു. അവിടെ എത്തിയ മുയൽ സിംഹത്തിനോട് ചോദിച്ചു. എന്റെ ക്യാരറ്റ്‌കൾ എവിടെ? സിംഹം അലറി. മുയൽ വിരണ്ടു. അപ്പോഴാണ് മുയലിനെ കാര്യം മനസ്സിലായത്. സിംഹം അന്നത്തെ ആഹാരം ആയി തന്നെയാണ് കരുതിയിരുന്നത് കാര്യം മുയലിന് ബോധ്യമായി. മിട്ടു തത്ത യുടെ വാക്കുകൾ മുയൽ ഒരു നിമിഷം ആലോചിച്ചു. സിംഹം തന്റെ ആഹാരമായി മുയലിനെ അകത്താക്കി.

കഥയുടെ ഗുണപാഠം: ചിന്തിക്കാതെ പ്രവർത്തിക്കരുത്.

ഫർഹ ഫാത്തിമ
1 E സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കഥ