സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 ൽ തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എൽ .പി .സ്കൂൾ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തിൽ ശ്രീ .ഒരപ്പുഴക്കൽ അവിരാ ആശാൻ , ശ്രീ തോമസ്‌ തോപ്പിൽ എന്നിവർ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് പള്ളിയോട് ചേർന്ന ഷെഡിൽ വിദ്യ പകർന്നിരുന്നു .ഈ കാലഘട്ടത്തിൽ വടക്കേ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം കുട്ടികൾ വിദ്യ നുകർന്നുo 80 ഓളം അധ്യാപകർ അറിവ് പകർന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .

              സുവർണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാർക്കും കൂടാതെ സ്റ്റീമർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാർട്ട്‌ ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും  11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാൽ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തിൽ   വാർഡ് 17-ൽ കോടഞ്ചേരി-തുഷാരഗിരി റോഡിൻറെ ഇടതു ഭാഗത്ത്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.