സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിച്ച മഹാനഗരം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങളെ പ്രതിരോധിച്ച മഹാനഗരം

അന്ന് ഒരു ഞായറാഴ്ചയായിരുന്നു. എല്ലാം സംഭവിച്ചത്. ആളുകൾ മരിച്ചു വീഴുന്നു.പകരുന്ന രോഗമായതിനാൽ ആരും പുറത്തിറങ്ങുന്നില്ല. സർക്കാർ വളരെ ശ്രദ്ധാപൂർവ്വമാണ് നീക്കങ്ങൾ നടത്തിയത്. മറ്റ് രാജ്യങ്ങളിലെല്ലാം ആളുകൾ മരിക്കുന്നതിന് ഒരു കണക്കുമില്ല.പക്ഷേ ആ രാജ്യം മാത്രം വളരെ ശാന്തമായി നീങ്ങുന്നു. ഈ രോഗത്താൽ എല്ലാ സ്ഥാപനങ്ങളും ആരാധാനാലയങ്ങളും അടയ്ക്കുന്നു. വിദേശ രാജ്യങ്ങളിൽ ഈ രോഗം പിടിപ്പെട്ടു അനേകം ജനങ്ങൾ മരിക്കുന്നു. ജനങ്ങളുടെ രക്ഷയ്ക്കായി അവിടുത്തെ പൗരന്മാർ നൽകിയ വ്യവസ്ഥകൾ അനുസരിക്കാത്തതിനാലാണ് ഈ രോഗം ഇത്രയും കാഠിന്യത്തോടെ കൂടി പിടിപ്പെട്ടത്. ജനസംഖ്യയിൽ വൻ തകർച്ച സംഭവിക്കുന്നു. പോലീസും പട്ടാളവും എല്ലാം അതികഠിനമായ ആളുകളെ ശകാരിക്കുന്നു. കാരണം ഈ രോഗത്തിന് ദോഷം മനസ്സിലാക്കാത്തത് കൊണ്ടാണ്. പക്ഷേ ഇതെല്ലാം അനുസരിച്ച് ചില രാജ്യങ്ങൾ ഉണ്ടായിരുന്നു. അവിടെ മരണസംഖ്യ വളരെ കുറവായിരുന്നു. രോഗം പോയതിനു ശേഷം സാധാരണ രീതിയിലേക്ക് എത്താൻ കഴിഞ്ഞത് ചില രാജ്യങ്ങൾക്ക് മാത്രമാണ്. ഈ കഥയിലെ മഹാനഗരം ആണ് നമ്മുടെ ഇന്ത്യ രോഗങ്ങളെ പ്രതിരോധിച്ച് നമ്മുടെ ഇന്ത്യ സാധാരണ രീതിയിലേക്ക് തിരിച്ചു വരുന്നു.

അമിത്ത് രാജു
9 ബി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ