സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ രോഗപ്രതിരോധം

ചരിത്ര താളുകളിൽ ഇന്നേവരെ അടയാളപ്പെടുത്താത്ത മനുഷ്യരാശിയെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് ഈ മഹാ വിപത്തിന് ലോക ആരോഗ്യ സംഘടന നൽകിയ പേരാണ് കൊവിഡ് 19 കൊറോണാ എന്ന വൈറസ് ആണ് ഈ രോഗം പരത്തുന്നത് ചൈനയിലെ ഒരു ചെറു നഗരത്തിൽ ഉടലെടുത്ത ഈ വൈറസ് ഇന്ന് ലോകമെമ്പാടും പടർന്നു നിൽക്കുകയാണ് ഈ സാഹചര്യത്തിൽ നാം ഒന്നടങ്കം അതിജീവിക്കണം മനുഷ്യന് ഉള്ളുതുറന്ന് സംസാരിക്കാൻ പോലും ഈ സാഹചര്യത്തിൽ പറ്റില്ല അത്രയും കൊടിയ അപകടകാരിയാണ് ഈ വൈറസ് . ഇതിൽ നമുക്ക് ചെയ്യാൻ സാധിക്കുന്നത് രോഗം വരാതെ തടുക്കുക എന്നതാണ് സോപ്പും ,സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ കഴുകുന്നതിന് പുറമേ നാം കുറച്ച് ആരോഗ്യപരമായ കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തണം ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ ശ്രദ്ധിക്കുന്നതാണ് നല്ലത് .ഇന്നത്തെ ജീവിതശൈലിയാണ് പ്രധാനമായും രോഗങ്ങൾ കൂടാൻ കാരണം .ഫാസ്റ്റ്ഫുഡ് സംസ്കാരം നമ്മുടെ ആരോഗ്യത്തെ വളരെയധികം മോശമായി സ്വാധീനിക്കുന്നു രോഗപ്രതിരോധശേഷി കുറവ് ഉള്ള ഒരാൾക്ക് വളരെ പെട്ടെന്ന് തന്നെ അസുഖം വരുന്നു .എന്നാൽ നാം നിത്യേന കഴിക്കുന്ന ആഹാരത്തിൽ കൂടെ തന്നെ രോഗ പ്രതിരോധശേഷി കൂട്ടാൻ നമുക്ക് കഴിയണം .അസുഖം വരാതിരിക്കണമെങ്കിൽ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വം അത്യാവശ്യമാണ് കൃത്യമായ വ്യായാമമുറകളും ഭക്ഷണ രീതിയും രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു ആയതിനാൽ നമ്മൾ വീടുകളിൽ തന്നെ ഇരുന്ന് ഇതിനുവേണ്ടി തയ്യാർ എടുക്കേണ്ടതാണ് നമ്മുടെ ലോകത്ത് പിടിപെട്ട ഈ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ വീട്ടിലിരുന്നു കൊണ്ട് തന്നെ നടത്തേണ്ടതാണ്. ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാത്ത വ്യക്തിപരമായ സാമൂഹികപരമായും അകലം പാലിച്ചുകൊണ്ട് ഈ രോഗത്തെ ചെറുത്തുനിൽക്കാൻ നമുക്ക് തയ്യാറെടുക്കാം കൊറോണാ വൈറസിനെ മുഴുവനായും തുടച്ചുനീക്കി ലോകത്ത് സമാധാനവും ശാന്തിയും ഉള്ള നാളുകൾക്കായി നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം ,പ്രാർത്ഥിക്കാം

ഗോപിക പ്രദീഷ്
9 ഡി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം